ബ്ലാക്ക് പാന്തറിലെ നടന്‍ ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ലോസ് ആഞ്ചലസ്: ഹിറ്റ് ഹോളിവുഡ് സിനിമ ബ്ലാക്ക് പാന്തറിലെ നടന്‍ ചാഡ്‌വിക് ബോസ്മാന്‍ (43) അന്തരിച്ചു. കുടലിലെ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം. നാലു വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു.

Advertisment

publive-image

1976 നവംബര്‍ 26ന് സൗത്ത കരോലിനയില്‍ ജനിച്ച ഈ ആഫ്രക്കന്‍ അമേരിക്കന്‍ നടന്‍, ആദ്യകാലങ്ങളില്‍ ടെലിവിഷന്‍ താരമായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ 42ല്‍ ജാക്കി റോബിന്‍സണ്‍, ഗെറ്റ് ഓണ്‍ അപ് എന്ന ചിത്രത്തില്‍ ജെയിംസ് ബ്രൗണ്‍ , മാര്‍ഷലില്‍ തുര്‍ഗുഡ് മാര്‍ഷല്‍ എന്നീ ചരിത്ര പുരുഷന്മാരുടെ കഥാപാത്രങ്ങളെ അനായാസേന കൈകാര്യം ചെയ്തു.

ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെമിം, 21 ബ്രിഡ്ജസ്, ഡാ5 ബ്ലഡ്‌സ് എന്നിവയിലും അഭിനയിച്ചു.

BLACKPANTHER
Advertisment