ബെയ്‌റൂട്ടിൽ നടന്ന സ്ഫോടനം തീവ്രവാദി ആക്രമണമല്ല ,യാഥാർത്ഥകാരണം ഇതാണ് !

New Update

135 പേർ കൊല്ലപ്പെടുകയും 5000 ത്തിലധികമാളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ലെബനോൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്ന അത്യുഗ്രൻ സ്ഫോടനം, അവിടുത്തെ പോർട്ടിൽ വർഷങ്ങളോളം അലക്ഷ്യമായി സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്നു തെളിഞ്ഞിരിക്കുന്നു.

Advertisment

publive-image

30 ലക്ഷം ജനസംഖ്യയുള്ള ബെയ്‌റൂട്ട് നഗരം അക്ഷരാത്ഥത്തിൽ ആ സ്ഫോടനങ്ങളിലും അഗ്നിഗോളങ്ങ ളിലും ഞെട്ടിവിറച്ചുപോയിരുന്നു. 200 കിലോമീറ്റർ അകലെയുള്ള സൈപ്രസിൽ വരെ സ്ഫോടനശബ്ദം മുഴങ്ങി. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ പൊട്ടിത്തെറി, ഒരു സാധാരണ ഭൂകമ്പത്തിനു തുല്യവും അമ്പതിനായിരത്തിലധികം വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

2013 ൽ മാൾഡോവിയൻ കാർഗോ ഷിപ്പായ എം.വി.റോസൂസ്, ജോർജിയയിൽ നിന്ന് മൊസാംബിക്കിനുള്ള യാത്രാമദ്ധ്യേയാണ് ബെയ്‌റൂട്ട് തുറമുഖത്തെത്തിയത്. കപ്പൽ പരിശോധനയിൽ നിയമവിരുദ്ധമായി പല വസ്തുതകളും ലബനോൻ അധികാരികൾ കണ്ടെത്തിയതിനെത്തുടർന്ന് കപ്പൽ ഉടമകൾ ബെയ്‌റൂട്ടിൽത്തന്നെ കപ്പൽ ഉപേക്ഷിക്കുകയായിരുന്നു.

publive-image

അതോടെ കപ്പലിൽ ഉണ്ടായിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് തുറമുഖത്തെ ഒരു ഗോഡൗണിലേക്ക് മാറ്റുകയും കേസ് നടപടികൾ പുരോഗമിക്കുകയുമായിരുന്നു. അമോണിയം നൈട്രേറ്റ് കൃഷിയിൽ നൈട്രോജ നുവേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ ഡീസൽ ചേർത്താൽ അത്യുഗ്രൻ സ്ഫോടകവസ്തുവായി മാറപ്പെടും. കൽക്കരി, പാറ ഖനികളിലൊക്കെ സ്ഫോടകവസ്തുവായി ഇതുപയോഗിക്കാറുണ്ട്.

അമോണിയം നൈട്രേറ്റ് വർഷങ്ങളോളം ഇങ്ങനെ അസുരക്ഷിതമായ സാഹചര്യത്തിൽ സൂക്ഷിച്ചാൽ ഈർപ്പം ആവാഹിച്ച് അതുമുഴുവൻ കട്ടിയാകുകയും ഒരു ചെറു തീപ്പൊരി വീണാൽ അത് വലിയ പൊട്ടിത്തെറിയി ലേക്ക് മാറുകയും ചെയ്യും. ബെയ്‌റൂട്ടിൽ നടന്നതും ഇതുതന്നെയാണ്.ഈ വസ്തുത ലബനോൻ രാഷ്ട്രപതി മിഷേൽ ഔനും സമ്മതിച്ചിട്ടുണ്ട്.

നേരത്തേതന്നെ പോർട്ട് അധികാരികൾ ഇത്രയും വലിയ അളവിലുള്ള (2750 ടൺ) അമോണിയം നൈട്രേറ്റ് ഒന്നുകിൽ വിൽക്കുകയോ അല്ലെങ്കിൽ അവിടെനിന്ന് മാറ്റുകയോ ചെയ്യണമെന്ന് സർക്കാരിനോടും കോടതിയോടും കുറഞ്ഞത് 6 തവണ ആവശ്യപ്പെട്ടിരുന്നതാണ്. അന്നത് ആരും ചെവിക്കൊണ്ടില്ല. അതിന്റെ ഫലമാണ് ഇപ്പോഴുണ്ടായ ഈ ദുരന്തം.

സ്‌ഫോടനത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ഗോഡൗണിലെ അമോണിയം നൈട്രേറ്റിന്‌ തീപിടിച്ചതുമായി ബന്ധപ്പെട്ട് ഗോഡൗൺ സെക്യൂരിറ്റികളെ ഒന്നടങ്കം ഇപ്പോൾ വീട്ടുതടങ്കലിലാ ക്കിയിരിക്കുകയാണ്.

blast
Advertisment