Advertisment

ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിലും തോല്‍വി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഹൈദരാബാദ്: കൊച്ചി വിട്ട് പറന്നിട്ടും ബ്ലാസ്റ്റേഴ്സിനെ തോല്‍വി വിടുന്നില്ല. സീസണിലെ ആദ്യ എവെ മത്സരത്തില്‍ ലീഡ് നേടിയശേഷമാണ് മഞ്ഞപ്പടഞെട്ടുന്ന തോല്‍വി ഏറ്റുവാങ്ങിയത്. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെസീസണിലെ രണ്ടാം തോല്‍വി. ഒന്നാം പകുതിയില്‍ ലീഡ് നേടിയശേഷമായിരുന്നു രണ്ട് ഗോള്‍ വഴങ്ങി ബ്ലാസ്റ്റേഴ്സ് തോല്‍വി ഏറ്റുവാങ്ങിയത്.ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഹൈദരാബാദിന്റെ ഈ സീസണിലെ ആദ്യ ജയമാണിത്. ആദ്യ ജയം സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ തന്നെയായത് അവരുടെ മധുരം ഇരട്ടിയാക്കി.

വെടിയുണ്ട ഫ്രീകിക്കിലൂടെമാഴ്സലീഞ്ഞ്യോ പെരേരയാണ് ഹൈദരാബാദിന്റെ വിജയഗോള്‍ നേടിയത്.എണ്‍പത്തിയൊന്നാം മിനിറ്റിലായിരുന്നു മാഴ്സലീഞ്ഞ്യോയുടെ വിജയഗോള്‍.നിരന്നു നിന്ന അഞ്ച് ബ്ലാസ്റ്റേഴ്സ് പ്രതിരോധമതിലിന് മുകളിലൂടെ മാഴ്സലീഞ്ഞ്യോ തൊടുത്ത കിക്ക് വളഞ്ഞുപുളഞ്ഞ് പോസ്റ്റിന്റെ വലത്തെ മൂലയില്‍ ചെന്നു പതിക്കുകയായിരുന്നു. ഗോളി ടി.പി. രഹ്നേഷ് ഡൈവ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. മാഴ്സലീഞ്ഞ്യോ തന്നെയാണ് കളിയിലെ കേമന്‍.

മലയാളി താരം കെ.പി.രാഹുലാണ് ബ്ലാസ്റ്റേഴ്സിന് ഒന്നാം പകുതിയില്‍ ലീഡ് നേടിക്കൊടുത്തത്. മുപ്പത്തിനാലാം മിനിറ്റില്‍ സഹലിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍, അമ്ബത്തിനാലാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് മാര്‍ക്കോ സ്റ്റാന്‍കോവിച്ച്‌ ഹൈദരാബാദിനെ ഒപ്പമെത്തിച്ചു.

രാഹുല്‍ തന്നെയാണ് ഗോളിലേയ്ക്കുള്ള നീക്കത്തിന് തുടക്കമിട്ടത്. മൂന്ന് പ്രതിരോധക്കാരോട് മല്ലിട്ട് പിറകിലോട്ട് ഹെഡ് ചെയ്തിട്ട പന്ത് കിട്ടിയത് സഹലിന്.പ്രതിരോധനിരയുടെ തലയ്ക്ക് മുകളിലൂടെ സഹല്‍ പന്ത് രാഹുലിനെ ലാക്കാക്കി തിരിച്ച്‌കോരിയിട്ടുകൊടുത്തഉ.അഡ്വാന്‍സ് ചെയ്ത ഗോളിയെ തോല്‍പിച്ച്‌ പന്ത്വലയിലേയ്ക്ക് മുന്നോട്ട് ആഞ്ഞ് വലയിലേയ്ക്ക് ടാപ്പ് ചെയ്യുകയായിരുന്നുരാഹുല്‍. ഈ സീസണിലെ രാഹുലിന്റെ ആദ്യ ഗോളാണിത്.

എന്നാല്‍, രണ്ടാം പകുതിയില്‍ മഹ്മദൗ ഒരു ഫൗളിലൂടെ ഹൈദരാബാദിന് പെനാല്‍റ്റി സമ്മാനിച്ചു. അമ്ബത്തിനാലാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ച്‌ എടുത്ത കിക്ക് ഗോളി രഹ്നേഷിനെ മറികടന്ന് വലയിലെത്തി. സ്കോര്‍: 1-1.

 

Advertisment