ബഹ്റൈന്‍ ദേശീയദിനത്തിൽ കെപിഎ ബഹ്റൈന്‍ രക്തദാന ക്യാമ്പുകള്‍ക്കു തുടക്കം കുറിച്ചു

New Update

publive-image

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കെപിഎ സ്നേഹസ്പര്‍ശം ആദ്യ രക്തദാന ക്യാമ്പ് ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16 റിഫ ബിഡിഎഫ് ആശുപത്രിയില്‍ വെച്ചു നടന്നു.

Advertisment

publive-image

കെപിഎ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ 50 ഓളം പേർ രക്തദാനം നടത്തി. ക്യാമ്പിന്റെ ഉത്‌ഘാടനം റിഫ എംപി അഹ്‌മദ്‌ അൽ അൻസാരി ഉത്‌ഘാടനം ചെയ്തു.

publive-image

യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വലിയകണ്ടത്തിൽ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹ്യ പ്രവർത്തകരായ ബിനു കുന്നന്താനം, ജമാൽ നദ് വി, ബദറുദീൻ പൂവാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ അറിയിച്ചു.

publive-image

ഉത്‌ഘാടന യോഗത്തിനു കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദി അറിയിക്കുകയും ചെയ്തു. യോഗത്തിൽ വച്ച് ബിഡിഎഫ് ബ്ലഡ് ബാങ്ക് ഓഫീസർ അബ്ദുള്ള അമൻ കൊല്ലം പ്രവാസി അസോസിയേഷന് സെർറ്റിഫിക്കേറ് കൈമാറി.

publive-image

ബ്ലഡ് ഡോണേഴ്സ് കൺവീനേഴ്‌സ് റോജി ജോൺ, സജീവ് ആയൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെപിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം അംഗങ്ങൾ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. തുടർന്നുംവരും മാസങ്ങളില്‍ വ്യത്യസ്ത ആശുപത്രികളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

bahrain news kpa bahrain
Advertisment