ദേശീയ ദിനത്തിൽ എൻ ബി ടി സി കുവൈറ്റും, ബിഡികെ യും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ 60 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എൻ ബി ടി സി കുവൈറ്റും, ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി, സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിൽ വച്ച് ഫെബ്രുവരി 25, വ്യാഴാവ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

ആശങ്കപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തിലും എൻബിടിസി യുടെ രജിസ്ററർ ചെയ്ത 160 പേരിൽ 146 ജീവനക്കാർ അന്നം തരുന്ന നാടിന് ഐക്യദാർഢ്യവുമായി രക്തദാനം നിർവ്വഹിച്ചു. ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം എൻബിടിസി ഡപ്യൂട്ടി ജനറൽ മാനേജർ ബെൻസൺ ഏബ്രഹാം നിർവ്വഹിച്ചു.

കോവിഡ് സാഹചര്യത്തിൽ വർഷം തോറും നടത്തിവരാറുള്ള വിന്റർ കാർണ്ണിവലിന് പകരമായാണ് എൻ ബി ടി സി യുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയിലുൾപ്പെടുത്തി ഇത്തവണ ജീവകാരുണ്യപ്രവർത്തനവുമായി മുന്നോട്ട് വന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ക്യാമ്പ്‌ വിജയകരമായി സംഘടിപ്പിച്ചതിനുള്ള മെമന്റോ ബിഡികെ രക്ഷാധികാരി മനോജ്‌ മാവേലിക്കരയിൽ നിന്നും എൻ ബി ടി സി ടീം ഏറ്റു വാങ്ങി. ബിഡികെ അഡ്വൈസറി ബോർഡ് മെമ്പർ രാജൻ തോട്ടത്തിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. രഘുബാൽ ബിഡികെ പരിപാടികൾ ഏകോപിപ്പിച്ചു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കർശ്ശന നിബന്ധനകൾക്ക് വിധേയമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റിനീഷ് ടി വി, അജീഷ് ബേബി, എബിൻ ചെറിയാൻ, നന്ദഗോപാൽ, ജോജി, ജോബി, ലിനി ജയൻ, ഷാജൻ, ചാൾസ്, അജിത്, ജോളി, നോബിൻ, ഫ്രഡി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Advertisment