Advertisment

ഇറാഖ് അധിനിവേശത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍; കുവൈറ്റില്‍ 'എന്നും ഒരുമിച്ച്' എന്ന പേരില്‍ രക്തദാന കാമ്പയിനുമായി ആരോഗ്യമന്ത്രാലയം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഇറാഖ് അധിനിവേശത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് തുടര്‍ച്ചയായ ആറാം വര്‍ഷവും കുവൈറ്റ് ആരോഗ്യമന്ത്രാലയം 'എന്നും ഒരുമിച്ച് ' എന്ന പേരില്‍ രക്തദാന കാമ്പയിന്‍ ആരംഭിക്കുന്നു. ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബയാണ് ഇത് സ്‌പോണ്‍സര്‍ ചെയ്യുന്നത്.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ജാബ്രിയയിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസസ് ആക്ടിംഗ് ഡയറക്ടര്‍ ഡോ. ഹനാന്‍ അല്‍ അവാഥി പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ കേന്ദ്രങ്ങളിലും രക്തദാതാക്കളെ സ്വീകരിക്കുന്നതാണ്.

മുന്‍ കാമ്പെയ്‌നുകളില്‍ നിരവധി ദാതാക്കള്‍ പങ്കെടുത്തിരുന്നു. 2019-ല്‍ 468 ബ്ലഡ് ബാഗുകളും, 2020-ല്‍ 475 ബ്ലഡ് ബാങ്കുകളുമാണ് ശേഖരിച്ചത്. ഈ വര്‍ഷവും എണ്ണം വര്‍ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കുവൈറ്റിനോടുള്ള സ്‌നേഹം പുതുക്കുന്നതിനായി രക്തദാന കാമ്പയിനില്‍ പങ്കെടുക്കാന്‍ പൗരന്മാരോടും പ്രവാസികളോടും ഹനാന്‍ അല്‍ അവാഥി ആഹ്വാനം ചെയ്തു.

Advertisment