നന്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷിക മാഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി 2019 ഒക്ടോബർ 11 വെള്ളിയാഴ്ച നന്മയുടെയും അസ്റ്റർ സനദ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

publive-image

അസ്റ്റർ സനദ് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ അഹമ്മദ് അൽ കല്ലാ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ക്യാമ്പിന്റെ ചീഫ് കോർഡിനേറ്റർ അബ്ദുന്നാസിർ എം. ടി. സ്വാഗതമാശംസി ച്ചു. നന്മ പ്രസിഡന്റ് മൻസൂർ കല്ലൂർ ചടങ്ങിൽ അദ്ധ്യക്ഷനായി രുന്നു.

publive-image

ഹോസ്പിറ്റൽ സി. ഓ. ഓ. ബിലാൽ, ഡോ. ഷി വാട്സൺ, സുജി ത്ത് അലി മൂപ്പൻ, ഫോർക്ക ചെയർമാൻ സത്താർ കായംകുളം, മാധ്യമ പ്രതിനിധികളായ ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, എംബസ്സി ഉദ്യോഗസ്ഥർ, ഇബ്രാഹിം സുബ്ഹാൻ (ഇന്റർനാ ഷണൽ എനർജി ഫോറം),

publive-image

വിവിധ സംഘടനാ പ്രതിനിധികളായ ഗഫൂർ കൊയിലാണ്ടി (ബ്ളഡ് ഡോണേഴ്സ് കേരള), ഷാജഹാൻ ചാവക്കാട് (പി. എം. എഫ്), പ്രെഡിൻ അലക്സ് (ഓ ഐ സി സി), യൂസുഫ് കായം കുളം, അബ്ദുൽ സലാം ഇടുക്കി, പീറ്റർ കോതമം ഗലം ( യവനിക) , നന്മ ജനറൽ സെക്രട്ടറി അബ്ദുൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു.

publive-image

നിരവധി രക്തദാന ക്യാമ്പുകൾക്ക് മാതൃകാപരമായ നേതൃത്വം നല്കിയ അബ്ദുന്നാസിർ എം.ടി.യ്ക്ക് നന്മയുടെ ആദരം യൂസുഫ് കായംകുളം കൈമാറി. ട്രഷറർ അഖിനാസ് എം. കരുനാഗപ്പള്ളി നന്ദി പ്രകാശിപ്പിച്ചു.

publive-image

ലാബ് ഡയറക്ടർ ഡോ. വായ്ലിന്റെയും സൂപ്പർവൈസർ അബ്ദുല്‍ നാസിര്‍ എം .ടി .യുടെയും നേതൃത്വത്തിൽ , ജെസ്സി മോൻസി, ധന്യ ബിജിത്ത്, ജോ മെഡിസ് തുടങ്ങിയവർ അടങ്ങിയ അസ്റ്റർ സനദ് ഹോസ്പിറ്റൽ ടീം മികച്ച സേവനം കാഴ്ച വെച്ചു. നന്മയുടെ പ്രവർത്തകർ ഉത്ഘാടന ചടങ്ങിനും ക്യാമ്പിനും നേതൃത്വം നൽകി.

publive-image

Advertisment