പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബിരിയ്യ കുവൈത്ത് ബ്ലഡ് ബാങ്കുമായി സഹകരിച്ചു സംഘടിപ്പിച്ച ക്യാമ്പിൽ ഏകദേശം നൂറിൽ അധികംപേർ പങ്കെടുത്തു. ക്യാമ്പ് കേന്ദ്ര പ്രസിഡന്റ് സുമേഷ് എം വിയുടെ അധ്യക്ഷതയിൽ പ്രശാന്ത് കവളങ്ങാട് ഉത്ഘാടനം നിർവഹിച്ചു.

Advertisment

publive-image

ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രോഗ്രാം കൺവീനർ മുസ്തഫ എം വി സ്വാഗതവും മുജീബ് എം വി നന്ദിയും പറഞ്ഞു, സിദ്ധീഖ് ആർവി, ഇർഷാദ് ഉമർ, സത്യപാലൻ, അശ്റഫ് കെ, ഷഹീർ മുത്തു കെകെ ഹംസ, അനൂപ്, അജ്‌ലീഷ്, റഫീഖ് തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു. ക്യാമ്പിനോട് സഹകരിച്ച പാരാമെഡിക്കൽ സ്റ്റാഫിനും ഡോക്ടറർമാർക്കും മെമെന്റോകൾ വിതരണം ചെയ്തു.

publive-image

ബാബു മുഹമ്മദിന്റെ നേതൃത്വത്തിൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ദാദാതാക്കൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ഹനീഫ എയുടെ നേതൃത്വത്തിൽ റിഫ്രഷ്മെന്റ് വിതരണവും നടത്തി. ഉച്ചക്ക് ഒരു മണിമുതൽ ആരംഭിച്ച പരിപാടി വൈകീട്ട് ആറു വരെ നീണ്ടു. നിന്നു.

kuwait news
Advertisment