ജീവകാരുണ്യത്തിന്‍റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം ദമ്മാമില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update

ദമ്മാം: സഫിയ അജിത്തെന്ന, മണ്മറഞ്ഞ ജീവകാരുണ്യത്തിന്റെ മാലാഖയുടെ സ്മരണയിൽ, പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീര്‍ത്ത്, നവയുഗം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ, രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

publive-image

നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും സുപ്രസിദ്ധ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ അഞ്ചാം ചരമവാർഷികത്തിന്റെ ഭാഗമായി നടത്തി വരുന്ന, സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ തുടര്‍ച്ചയായി നടന്ന രക്തദാനക്യാമ്പില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു.

ദമ്മാം കിംഗ്‌ ഫഹദ് സ്പെഷ്യലിസ്റ്റ്ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിൽ, രാവിലെ 8 മണിക്ക് തുടങ്ങി വൈകുന്നേരം 3 മണി വരെ നീണ്ട രക്തദാനക്യാമ്പില്‍ രാവിലെ മുതലേ നവയുഗം നേതാക്കളും, പ്രവർത്തകരും, ഉള്‍പ്പെടെ ഒട്ടനവധി പ്രവാസികള്‍ രക്തം ദാനം ചെയ്തു. അവധിദിനമായിട്ട് കൂടി രക്തദാനക്യാമ്പിൽ കണ്ട ജനപങ്കാളിത്തം പ്രവാസിമലയാളികളുടെ സാമൂഹ്യസേവനബോധത്തെ കാണിയ്ക്കുന്നു എന്നും, സൗദി അറേബ്യൻ സമൂഹത്തോട് പ്രവാസികൾ കാട്ടുന്ന ഈ സ്നേഹം അഭിനന്ദനാർഹമാണെന്നും ബ്ലഡ്‌ ബാങ്ക് അതികൃതർ പറഞ്ഞു.

നവയുഗം കേന്ദ്ര കമ്മറ്റി രക്ഷാധികാരി ഷാജി മതിലകം, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ബെന്‍സിമോഹന്‍, ട്രെഷറർ സാജൻ കണിയാപുരം, വൈസ്പ്രസിഡന്റ് മഞ്ജു മണികുട്ടൻ, ജോയിന്റ് സെക്രട്ടറി ദാസന്‍ രാഘവന്‍, ജീവകാരുണ്യവിഭാഗം കണ്‍വീനർ ഷിബുകുമാര്‍, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയൽ  ഗോപകുമാർ, , പദ്മനാഭൻ മണിക്കുട്ടൻ, മിനി ഷാജി, നിസ്സാം കൊല്ലം, സുബി വര്‍മ്മ, ശ്രീലാൽ, നഹാസ്, സനു മഠത്തിൽ, പ്രഭാകരന്‍ എടപ്പാള്‍, ശരണ്യ ഷിബു, എന്നിവർ നേതൃത്വം നൽകി.

Advertisment