/sathyam/media/post_attachments/rWFJ172tfpA561RU3h6M.jpg)
തിരുവനന്തപുരം: ലോക രക്തദാന ദിനമായ ജൂലൈ 14 ന് ടീം വെൽഫെയറും ഫ്രറ്റേണിറ്റി മൂവ്മെന്റും സംയുക്തമായി ബ്ലഡ് ബാങ്ക് നിറക്കൽ യജ്ഞം സംഘടിപ്പിച്ചു. ആർ സി സി, ശ്രീ ചിത്ര, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നടന്ന രക്തദാന ക്യാമ്പിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.
ആർസിസിയിൽ നടന്ന ക്യാമ്പിൽ ബ്ലഡ് ബാങ്ക് എച്ച്.ഒ.ഡി ഡോക്ടർ വിജയലക്ഷ്മി ടീം വെൽഫെയറിന് അനുമോദന സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. കൊവിഡ് കാലത്ത് ടീം വെൽഫെയർ നടത്തുന്ന വിശ്രമമില്ലാത്ത സേവന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും ആശംസകളും അവർ അർപ്പിച്ചു.
/sathyam/media/post_attachments/8xRkyAJJiif27UqtjfPG.jpg)
ഡെ: സുപ്രണ്ട് ഡോക്ടർ രാജേഷ്, സിസ്റ്റർ രേണുക, ബിന്ദു, മഹേഷ് എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി തിരുവനന്തപുരം കോർപ്പറേഷൻ മേഖല പ്രസിഡൻറ് ബിലാൽ വള്ളക്കടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷാജി അട്ടക്കുളങ്ങര, സൈഫുദ്ദീൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ ഭാരവാഹികളായ നബീൽ പാലോട്, ഇമാദ് വക്കം, അംജദ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി