Advertisment

ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക്

New Update

publive-image

Advertisment

ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതുന്നത്. ബെസോസിന്റെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിലാണ് ബഹിരാകാശം തൊടാൻ യാത്ര തിരിക്കുക.

ജെഫ് ബെസോസിന്റെ സഹോദരൻ മാർക്ക് ബെസോസ്, 82 കാരി വാലി ഫങ്ക് , 18 വയസുള്ള ഒലിവർ ഡീമൻ എന്നിവരടങ്ങുന്ന സംഘവും ഒപ്പമുണ്ട്. യു.എസിലെ ആദ്യ വൈമാനികയും മുമ്പ്​ നാസയുടെ പരിശീലനത്തിൽ പങ്കെടുക്കുകയും ബഹിരാകാശത്തേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്ത വ്യക്തിയാണ് ഫങ്ക്.

യാത്ര വിജയകരമായി പര്യവസാനിച്ചാൽ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകും ഫങ്ക്. ഒലിവർ ഏറ്റവും പ്രായം കുറഞ്ഞയാളും.

Advertisment