ബേലാപുർ ജെട്ടിയിൽ നിന്ന് മുംബൈ നഗരത്തിലേക്ക് ബോട്ട് സർവീസ് പുനരാരംഭിക്കും; ദുരിത യാത്രയ്ക്ക് അറുതി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

ദുരിത യാത്രയ്ക്ക് അറുതി. അടുത്ത വ്യാഴാഴ്ച മുതൽ ബേലാപുർ ജെട്ടിയിൽ നിന്ന് മുംബൈ നഗരത്തിലേക്ക് ബോട്ട് സർവീസ് പുനരാരംഭിക്കും. അതോടെ നവി മുംബൈയിൽ നിന്ന് മുംബൈയിലേക്കുള്ള കഠിനയാത്രയ്ക്ക് ആശ്വാസമാകും. സൂചി കുത്താൻ ഇടമില്ലാത്ത വിധമാണ് സബർബൻ തീവണ്ടികളിലെ ഇപ്പോഴത്തെ തിരക്ക്. മൂന്നിരട്ടി ഫീസ് കൊടുത്തു ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്തിട്ടും കാര്യമില്ല.

Advertisment

publive-image

ടിക്കറ്റില്ലാത്ത ഭിക്ഷക്കാരും ഹിജടകളും ഒക്കെ അതിലും ഇടിച്ചു കയറും. പരിശോധിക്കാൻ ടിക്കറ്റ് ഇൻസ്‌പെക്ടർ ഇല്ല. പരാതി കേൾക്കാൻ ആളുമില്ല. മാത്രമല്ല, ഇപ്പോൾ സബർബൻ തീവണ്ടികൾ എ സി ആക്കുകയാണ്. അത് യാത്രചെലവ് മൂന്നിരട്ടിയാക്കും. ഇതിനെതിരെ പല സ്റ്റേഷനുകളിലും യാത്രക്കാർ തീവണ്ടി തടഞ്ഞു.

ബോട്ടിൽ യാത്ര ചെയ്യുമ്പോൾ സമയം മൂന്നിലൊന്നായി ചുരുങ്ങും. ഒന്നര മണിക്കൂറാണ് ബേലാപുർ നിന്ന് ഇന്ത്യയുടെ കാവടത്തിലേക്കുള്ള തീവണ്ടി യാത്ര സമയം. ബോട്ടിലാവുമ്പോൾ അത് കേവലം 45മിനുട്ടായി ചുരുങ്ങും. മാത്രമല്ല,15മിനുട്ട് കൊണ്ട് എത്തുന്ന വാട്ടർ ടാക്സികളും ഉണ്ട്. സാഗാർമാല പദ്ധതിയിലാണ് ജെട്ടി നിർമിച്ചത് ചെലവ് 8.37കോടി. കഴിഞ്ഞ സെപ്റ്റംബറിൽ പൂർത്തിയായി. ബോട്ട് സർവീസ് ആരംഭിച്ചതാണ്. പക്ഷേ മഴ മൂലം മുടങ്ങി.

Advertisment