സഹായം ചോദിച്ചു, ഒട്ടും വൈകാതെ തിരൂരിലേക്ക് ബോബിയുടെ സഹായമെത്തി

New Update

publive-image

തിരൂര്‍: പ്രസ്‌ക്ലബ് അംഗവും പ്രാദേശിക പത്രപ്രവര്‍ത്തകനുമായ റഷീദിന് കാലവര്‍ഷത്തിലും കാറ്റിലും തകര്‍ന്നുവീണ വീട് പുനര്‍നിര്‍മിക്കാനുള്ള ധനസഹായം കൈമാറി. ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷപ്രകാരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രജീഷ്, നിഖില്‍, ഹരിനാരായണന്‍, സുധ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ആളത്തില്‍ പറമ്പില്‍ നസീമ, റഷീദ് ഭവന നിര്‍മാണ സഹായ സമിതി ട്രഷറര്‍ കെ. പി. ഒ. റഹ്മത്തുള്ള എന്നിവര്‍ തുക ഏറ്റുവാങ്ങി. കൗണ്‍സിലര്‍മാരായ കെ. കെ. അബ്ദുല്‍ സലാം മാസ്റ്റര്‍, ഷാനവാസ്, ഐ. പി. സീനത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisment

ഇതുപോലെയുള്ള അത്യാവശ്യഘട്ട ങ്ങളില്‍ അത്യാസന്നനിലയിലുള്ളവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുവാന്‍ ഡോ. ബോബി ചെമ്മണൂര്‍ ആരംഭിച്ചതാണ് ബോബി ഫാന്‍സ് ആപ്പ്. എല്ലാ ആന്‍ഡ്രോയ്ഡ് ഫോണിലും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ബോബി ഫാന്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇപ്പോള്‍ കഛട ലും ലഭ്യമാണ്.

എന്റര്‍ടെയിന്‍മെന്റിന്റെ ഭാഗമായി സൗജന്യ ലോട്ടറി, ഗെയിംസ് തുടങ്ങിയവയും, കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനായി പാട്ട്, ഡാന്‍സ്, മിമിക്രി, ഡബ്സ്മാഷ് എന്നിങ്ങനെ ടിക്-ടോക്കിന് സമാനമായിട്ടുള്ള സൗകര്യങ്ങളും ബോബി ഫാന്‍സ് ആപ്പില്‍ രണ്ട് മാസത്തിന് ശേഷം ലഭിക്കുന്നതാണ്.

ലാഭേച്ഛയില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള സുമനസ്സുകള്‍ ബോബി ഫാന്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും, മാത്രമല്ല നിങ്ങളെപ്പോലെ മറ്റുള്ളവര്‍ക്കും ഈ പുണ്യ പ്രവൃത്തികളില്‍ പങ്കാളികളാകുവാന്‍ വേണ്ടി ഈ ആപ്പ് അവരുമായി ഷെയര്‍ ചെയ്യണമെന്നും ഡോ. ബോബി ചെമ്മണൂര്‍ അഭ്യര്‍ത്ഥിച്ചു.

malappuram news
Advertisment