പ്രതിമാസം 25 ലക്ഷം രൂപ ശമ്പളം തരാം, ഭാര്യയാകുമോ ; പ്രമുഖ വ്യവസായി തന്നോട് ചോദിച്ചതിനെ കുറിച്ച് നടി

author-image
ഫിലിം ഡസ്ക്
New Update

publive-image

ഭാര്യയായാല്‍ പ്രതിമാസം 25ലക്ഷം രൂപ ശമ്ബളമായി നല്‍കാമെന്ന് പ്രമുഖ വ്യവസായി പറഞ്ഞതായി വെളിപ്പെടുത്തി ബോളിവുഡ് താരം നീതു ചന്ദ്ര. ഇപ്പോള്‍ തനിക്ക് ജോലിയില്ലെന്നും എങ്ങനെയാണ് മുന്നോട്ടു പോകണ്ടതെന്ന് അറിയില്ലെന്നും താരം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നീതുവിന്റെ പ്രതികരണം.

Advertisment

'ദേശീയ പുരസ്‌കാര ജേതാക്കളായ 13 താരങ്ങള്‍ക്കൊപ്പം വലിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയായി ഇരുന്നാല്‍ പ്രതിമാസം 25 ലക്ഷം രൂപ വേതനമായി നല്‍കാമെന്ന് ഒരു വലിയ വ്യവസായി വാഗ്ദാനം ചെയ്തു. എനിക്ക് ഇപ്പോള്‍ തൊഴിലും പണവും ഇല്ല. ഭാവി ജീവിതത്തെ കുറിച്ച്‌ ആശങ്കയുണ്ട്. ഒരുപാട് ജോലികള്‍ ചെയ്ത ശേഷം ഇപ്പോള്‍ സ്വയം വേണ്ട എന്നു തോന്നുന്നുണ്ട്.'- നീതു പറയുന്നു.

വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്നും നീതു കൂട്ടിച്ചേര്‍ത്തു. 'പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ നീതു ശരിയാവില്ലെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. അയാളുടെ പേര് പറയുന്നില്ല. ഒഡിഷന്‍ കഴിഞ്ഞ് ഒരുമണിക്കുറിനകമായിരുന്നു അയാളുടെ പ്രതികരണം.'- നീതു പറഞ്ഞു.

'ഗരം മസാല' ആണ് നീതു ചന്ദ്രയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. 'കുച് ലവ് ജൈസാ' എന്ന ചിത്രമാണ് നീതുവിന്റെതായി അവസാനം പുറത്തിറങ്ങിയത്.

Advertisment