ബോംബ് സ്ഫോടനങ്ങൾക്ക് തുടക്കം കുറിച്ച് സി.പി.എം ചാവേർ ഗുണ്ടകളെ രംഗത്തിറക്കുന്നു:ഇന്ത്യൻ സോഷ്യൽ ഫോറം

New Update

അൽ അഹ്‌സ: സിപിഎം ശക്തി കേന്ദ്രമായ തലശ്ശേരി പൊന്ന്യത്ത് ഉണ്ടായ ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ ഇരുകൈകളും നഷ്ടപ്പെട്ട സംഭവം ഇടവേളക്ക് ശേഷം കേരളത്തിൽ ബോംബ് സ്ഫോടനങ്ങൾക്ക് തുടക്കം കുറിച്ച് സി.പി.എം ചാവേർ ഗുണ്ടകളെ രംഗത്തിറക്കുന്നതിന്റെ സൂചനയാണെന്ന്  ഇന്ത്യൻ സോഷ്യൽ ഫോറം അൽ അഹ്സ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സമയത്ത് സിപിഎം ചാവേർ ഗുണ്ടകളെ വളർത്തി സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സ്രിഷ്ടിക്കുകയാണു. സർക്കാർ പ്രതിരോധത്തിലായ സ്വർണ കള്ളക്കടത്തും, ലൈഫ് മിഷൻ തട്ടിപ്പ്, മയക്കുമരുന്നു മാഫിയകളുമായി പാർട്ടി സെക്രട്ടിയുടെ മകന്റെ ബന്ധം എന്നിവയിൽ നിന്നൊക്കെ ജന ശ്രദ്ധ തിരിച്ചുവിടാനാണു പുതിയ അക്രമ പരിപാടികൾക്കു തുടക്കം കുറിച്ചിരിക്കുന്നത്.

കൊടിസുനിയുമായി അടുത്ത ബന്ധം പുലർത്തുകയും  ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല പ്പെടുത്തിയ കേസിൽ ഇരുപത്തിനാലാം പ്രതിയായി അന്വേഷണസംഘം ഉൾപ്പെടുത്തുകയും പിന്നീട് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത രെമീഷന്‍റെ ഇരു കൈപ്പത്തികളും സ്ഫോടനത്തിൽ അറ്റു പോയിട്ടുണ്ട്.

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം നടന്ന ശേഷം കേശവദാസ പുരത്തും ബോംബ് സ്ഫോടനം നടന്നിരുന്നു. സി.പി.എം ചാവേർ ഗുണ്ടകളെ വളർത്തുന്നതിനുള്ള വ്യക്‌തമായ തെളിവാണ്
ഭരണത്തിന്റെ മറവിൽ നടത്തുന്ന ആക്രമണങ്ങളെന്നും ബോംബ് നിർമാണത്തെയും ആയുധ ശേഖരണങ്ങളെക്കുറിച്ചും സമഗ്രമായ അന്വഷണം വേണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം അൽ അഹ്സ ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ കരുനാഗപ്പള്ളി, ജനറൽ സെക്രട്ടറി സുജിൻ ചാവക്കാട്
എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment