New Update
Advertisment
മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ സഹോദരി മീട്ടു സിങ്ങിനെതിരേ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. ബോംബെ ഹൈക്കോടതി റദ്ദാക്കി. സുശാന്തിന്റെ മരണത്തിന് പിന്നാലെ നടി റിയ ചക്രവർത്തിയാണ് നടന്റെ സഹോദരിമാർക്കെതിരേ പൊലീസിൽ പരാതി നൽകിയിരുന്നത്.
സഹോദരിമാരും ഒരു ഡോക്ടറും നൽകിയ മരുന്ന് കുറിപ്പടി വാങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് സുശാന്ത് മരണപ്പെട്ടതെന്നും ഇതിൽ അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. ഈ പരാതിയിലാണ് മീട്ടു സിങിനെതിരെ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എ.എസ്. കർണിക്ക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്റദ്ദാക്കിയത്.
അതേസമയം, സുശാന്തിന്റെ മറ്റൊരു സഹോദരി പ്രിയങ്ക സിങ്ങിനെതിരായ എഫ്.ഐ.ആർ. നിലനിൽക്കുമെന്നും ഇവർക്കെതിരായ അന്വേഷണം തടസപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.