പുസ്തക ചർച്ചയും സമ്മാനദാനവും

author-image
admin
Updated On
New Update

റിയാദ് : റിയാദ് കെ എം സി സി സൈബർവിംഗിന്റെ ആഭിമുഖ്യ ത്തിൽ ഓൺലൈൻ ക്വിസ് സീസൺ 3, 4 ന്റെ സമ്മാനദാനവും ബി പോക്കർ സാഹിബിനെക്കുറിച്ചു കെ പി കുഞ്ഞിമൂസ എഴുതി ഗ്രേസ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ചർച്ചയും സംഘടിപ്പിച്ചു.

Advertisment

publive-image

സുഹൈൽ കൊടുവള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി യിൽ റഹ്മത്ത് അഷ്‌റഫ് പുസ്തകാസ്വാദനം നടത്തി. പോക്കർ സാഹിബിന്റെ ജീവിത ദർശനവും പ്രവർത്തനങ്ങളും ഇന്നത്തെ സാഹചര്യത്തിൽ ജനാധിപത്യ മതേതരത്വ പോരാട്ടത്തിനു കരുത്ത് നൽകുന്നതാണെന്നും രാജ്യത്തെ ഭരണഘടനാ നിർമ്മാണ സഭയിലും പാർലമെന്റിലും ഒക്കെ പോക്കർ സാഹിബ് നടത്തിയ ഇടപെട ലുകൾ സമുദായത്തിനും സമൂഹത്തിനും ഇന്നും ഗുണം ലഭിക്കുന്ന തരത്തിൽ ആയിരുന്നുവെന്നും അവർ പറഞ്ഞു.

ഇസ്ഹാഖ് കോട്ടായി,മാമുക്കോയ തറമ്മൽ, ഗഫൂർ എസ്റ്റേറ്റ് മുക്ക്, സഫീർ തിരൂർ, ശാഹുൽ ചെറൂപ്പ, ജാഫർ സാദിഖ്ഖ, മറുന്നിസ, ജസീല മൂസ, നുസൈബ മാമു, ഷബീൽ, ഇഖ്ബാൽ, യൂനുസ് തോട്ട ത്തിൽ എന്നിവർ നേതൃത്വം നൽകി . ഷഫീഖ് കൂടാളി സ്വാഗതവും ജാബിർ വാഴമ്പുറം നന്ദിയും പറഞ്ഞു.

Advertisment