06
Thursday October 2022
രചന

‘ആടുജീവിതം അമേരിക്കയില്‍’ – പുസ്തക പരിചയം

എ സി ജോര്‍ജ്ജ്
Sunday, July 11, 2021

നോവലിന്‍റെ പേര് കേള്‍ക്കുമ്പോള്‍ ആരും ഞെട്ടി തെറ്റിധരിക്കേണ്ടതില്ല. ആടുജീവിതം അമേരിക്കയിലോ? ഡോളര്‍ മരത്തില്‍ നിന്നു കുലുക്കി പറിക്കുന്ന നാട്ടിലോ എന്നും ചോദിക്കേ
ണ്ടതില്ല.

ആടുകളുടെ ജീവിതത്തേക്കാള്‍ ദുരി തപൂര്‍ണ്ണമല്ലെ പന്നികള്‍ തുടങ്ങി മറ്റു പല ജീവജാലങ്ങളുടേയും ജീവിതം എന്നും ചിന്തിച്ചേക്കാം. എന്നാല്‍ ഇവകളുടെ എല്ലാറ്റിനേക്കാള്‍ ദുരിത ജീവിതം നയിക്കുന്ന വര്‍ ഭൂലോകത്തിലുണ്ടെന്ന കാര്യം മറക്കരുത്. മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന അമേ രിക്കയില്‍ പൊതുവെ ആടുജീവിതങ്ങളോ, സങ്കല്‍പ്പങ്ങളോ കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം.

അമേരിക്കയില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മലയാള ഭാഷാ സാഹിത്യരംഗങ്ങളിലെ ഒരു
സജീവ സാന്നിദ്ധ്യമാണ് ഈ നോവലിന്‍റെ രചയിതാവായ കുര്യന്‍ മ്യാലില്‍. അദ്ദേഹത്തിന്‍റെ
ആദ്യത്തെ കൃതിയുടെ പേര് “ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു” എന്നായിരുന്നു. ഇപ്പോഴിതാ
“ആടുജീവിതം അമേരിക്കയില്‍” എന്ന പേരില്‍ ഇതില്‍ പ്രതിപാദിക്കപ്പെടുന്ന രണ്ടാമത്തെ
നോവല്‍ അദ്ദേഹം സഹൃദയ സമക്ഷം സമര്‍പ്പിക്കുകയാണ്.

പ്രസിദ്ധ നോവലിസ്റ്റ് ബന്യാമിന്‍ ഗള്‍ഫുനാടുകളിലെ ചില മലയാളികളുടെ ദുരിതപൂരിതമായ ജീവിതത്തെ ആസ്പദമാക്കി താന്‍ മേയ്ക്കുന്ന ആടുകളുടെ ജീവിതത്തേക്കാള്‍ കഷ്ടതരം എന്ന് അദ്ദേഹം ആടുകളെ മേയ്ക്കുന്ന മലയാളി തൊഴിലാളിയുടെ അവസ്ഥയെപ്പറ്റി നോവലിലൂടെ വരച്ചു കാട്ടുന്നു.

അങ്ങനെ ആടുജീവിതം എന്നത് ദുരന്തജീവിതങ്ങളുടെ ഒരു മലയാളി ശൈലിയോ പര്യായമോ ആയി മാറിയിരിക്കുന്നു. ഇത്തരം ദുരിതജീവിത കഥകളും കഥാപാത്രങ്ങളും ലോകത്ത് എല്ലായിടത്തുമുണ്ടെന്ന പരമാര്‍ത്ഥം തങ്കവും ഡോളറും വിളയുന്ന സമത്വസുന്ദര കാനാന്‍ ദേശമെന്നറിയപ്പെടുന്ന അമേരിക്കയിലു മുണ്ടെന്നുള്ള കഥ കുര്യന്‍ മ്യാലില്‍ ഇവിടെ പറയുകയാണ്.

ആടുകളൊ, ആടുകളെ മേയ്ക്കുന്നതോ അല്ലാ ഇവിടത്തെ കഥാ വിഷയം. സാമാന്യം നല്ലൊരു ജോലി, തക്കതായ നല്ല അമേരിക്കന്‍ ശമ്പളം അത്രമാത്രമാണ് ഇതിലെ കഥാനായിക ആഗ്രഹിച്ചിരുന്നുള്ളു. എന്നാല്‍ ലഭിച്ചതോ, ദുരിതപൂരിതമായ ഒരു അടിമയുടെ ജോലി, കൂലിയില്ലാത്ത പങ്കപ്പാടുമാത്രം ലഭ്യമായ ഒരാടു ജീവിതം.

നാട്ടില്‍ മണ്‍മറഞ്ഞ കവി “ചങ്ങമ്പുഴയുടെ” കാനനഛായയിലാടുമേയ്ക്കാന്‍”. പോകുന്ന ഒരു ജോലി ആയിരുന്നെങ്കില്‍ ഇതില്‍ നിന്നെത്ര ഭേദമായിരുന്നു, ശബളം തന്നെ ഇല്ലെങ്കിലും അതെത്ര
ആസ്വാദ്യമായിരുന്നു. എന്ന് നെഞ്ചുരുകി നോവലിലെ നായിക ആശിച്ചിട്ടുണ്ടാകണം.

പല അമേരിക്കന്‍ മലയാളി എഴുത്തുകാരും, നാട്ടിലെ കേരളത്തിലെ വിവിധ ജീവിത ചുറ്റുപാടുകളും, ഇതിവൃത്തവും പ്രമേയവുമായി അവതരിപ്പിക്കുമ്പോള്‍ കുര്യന്‍ മ്യാലില്‍ എന്ന
ഈ അമേരിക്കന്‍ മലയാളിയുടെ ഈ നോവലിന്‍റെ ഇതിവൃത്തവും കഥയും ഏതാണ്ട് തൊണ്ണൂറ്
ശതമാനവും അമേരിക്കന്‍ ചുറ്റുപാടില്‍, ഒരു ഹൃസ്വകാലയളവില്‍ നടക്കുന്നതായി
ചിത്രീകരിച്ചിരിക്കുന്നു.

അമേരിക്കയിലെ കുടിയേറ്റ മലയാളികളുടെ ഏതാനും അതിജീവന ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ തൂലികയിലൂടെ ഈ നോവലില്‍ ഇതള്‍വിരിയുകയാണ്. കഥയിലും കഥാപാത്രങ്ങളിലും കുറച്ചൊക്കെ ഏഴാംകടലിനക്കരെയുള്ള കേരളത്തിന്‍റെയും ഇന്ത്യയുടേയും ചുരുക്കമായ ചിത്രീകരണങ്ങളും പരാമര്‍ശങ്ങളുമുണ്ട്.

നോവലിസ്റ്റിന്‍റെ കഥാകഥനരീതി ലളിതവും അനര്‍ഗളവുമാണ്. വായനക്കാരോട് ഒരു മറയുമില്ലാതെ സ്വതന്ത്രമായി നേരിട്ടുതന്നെ സംവാദം നടത്തുന്ന ഒരു രചനാരീതിയും വൈഭവവുമാണ് നോവലിസ്റ്റ് ഇവിടെ പ്രകടിപ്പിക്കുന്നത്.

പത്താം ക്ലാസ്സില്‍ തോറ്റ ലില്ലിചേടത്തിക്ക് കഥയുടെ ആരംഭത്തില്‍ വയസ്സ് നാല്‍പ്പത്തിയഞ്ച്. വിവാഹിത. ഭര്‍ത്താവ് തൊമ്മച്ചന്‍ ചേട്ടന്‍ ദരിദ്രവാസിയായ മുഴുകള്ളുകുടിയന്‍. എങ്കിലും ലില്ലിചേടത്തിക്ക് പ്രാര്‍ത്ഥനയും പള്ളിഭക്തിയും, ഒരല്‍പ്പം കൂടുതല്‍ തന്നെ.

പലപ്പോഴും പള്ളി വികാരിക്ക് നല്ല രുചിയേറിയ ഭക്ഷണം പാകം ചെയ്ത് ലില്ലിചേടത്തി നല്‍കിയിരുന്നു. എന്നു കരുതി പള്ളി വികാരിയച്ചനും ലില്ലിചേടത്തിയും തമ്മില്‍ വഴിവിട്ട യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എങ്കിലും അങ്ങിങ്ങായി ചില ഇടവക ജനങ്ങള്‍ അച്ചനേയും ലില്ലിചേടത്തിയേയും ചേര്‍ത്ത് ചെറുതായി കുശുകുശുക്കാതെയുമിരുന്നില്ല.

സ്വന്തം കുടുംബത്തേയും സഹോദരങ്ങളേയും അവരുടെ കുട്ടികളേയും ദാരിദ്ര്യത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ അമേരിക്കയില്‍ നല്ല ശമ്പളമുള്ള ഒരു തൊഴില്‍ തേടിപോകാന്‍ പള്ളീലച്ചന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലില്ലിചേടത്തിക്ക് സഹായകരമായി തീര്‍ന്നു.

വളരെ കാലമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്ന കുഞ്ചാക്കോച്ചന്‍-ലിസി ദമ്പതിമാര്‍ ലില്ലി ചേടത്തിക്ക് അമേരിക്കയില്‍ ഒരു ടൂറിസ്റ്റ് വിസാ സംഘടിപ്പിച്ചു കൊടുത്തു. ഡോളര്‍ കാക്കുന്ന അമേരിക്കന്‍ മണ്ണിലെത്തി ജോലിയെടുത്ത് കാശുണ്ടാക്കി കേരളത്തിലേക്ക് മടങ്ങിയെത്തി സഹോദരങ്ങളെ സഹായിക്കാനായിരുന്നു ലില്ലി ചേടത്തിയുടെ പ്ലാന്‍.

എന്നാല്‍ അമേരിക്കയിലെത്തിയ ലില്ലി ചേടത്തിയുടെ പാസ്പോര്‍ട്ട് വാങ്ങിവച്ച് പുറംലോകം തന്നെ അറിയാത്ത ഒരടിമയെപ്പോലെ ദിവസവും 16 മണിക്കൂര്‍ വരെ ലില്ലി ചേടത്തിയെക്കൊണ്ട് കുഞ്ചാക്കോച്ചന്‍-ലിസി ദമ്പതികള്‍ പണിയെടുപ്പിച്ച് ചൂഷണം ചെയ്തു.

വീടു കഴുകുക, തുടയ്ക്കുക, വസ്ത്രങ്ങള്‍ അലക്കുക, വീട്ടിലെ വളര്‍ത്തുപട്ടിയെ തീറ്റിക്കുക, അതിന്‍റെ മലമൂത്ര വിസര്‍ജനം കോരുക, വൃത്തിയാക്കുക, അതിനെ കുളിപ്പിക്കുക തുടങ്ങിയവയായിരുന്നു. പിന്നെ പറഞ്ഞിരുന്ന ശമ്പളം പോയിട്ടു ഒരു പെനി പോലും കൊടുത്തുമിരുന്നില്ല.

കുഞ്ചാക്കോച്ചന്‍റെ മാതാവും, പ്രമേഹരോഗബാധിതയും കാലുകള്‍ മുറിച്ച് നീക്കപ്പെട്ട അവസ്ഥയിലുള്ള ത്രേസ്യാമ്മ അമ്മച്ചിയെ എല്ലാതരത്തിലും പരിചരിക്കുക, മലമൂത്ര
വിസര്‍ജ്ജനത്തിന് കൊണ്ടുപോകുക പലപ്പോഴും സുബോധം നഷ്ടപ്പെട്ട് ഭ്രാന്തമായി അവര്‍
പെരുമാറി.

ലില്ലിചേടത്തിയുടെ ദേഹത്തേക്ക് ശകാരം ചൊരിഞ്ഞ് പലപ്പോഴും ത്രേസ്യാമ്മ അമ്മച്ചി കിടക്കയിലും, നിലത്തും മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ലില്ലി ചേടത്തിയുടെ ദേഹത്തേക്ക് അവ വാരിയെറിയുകയും ചെയ്യുന്നത് പതിവായി. കുഞ്ചാക്കോച്ചന്‍-ലിസി ദമ്പതികളുടെ 12 വയസ്സുകാരനായ, ഓട്ടിസം ബാധിച്ച കുട്ടിയുടെ സംരക്ഷണവും പൂര്‍ണ്ണമായും ലില്ലിചേടത്തിയുടെ ചുമലിലായി.

അവന്‍റെ പിടിവാശിയും ചിത്താന്തങ്ങളും, ശാരീരികമായ ആക്രമണങ്ങളും പീഡനങ്ങളും അതിദുസ്സഹമായിരുന്നു. കുഞ്ചാക്കോച്ചന്‍റെയും, ലിസിയുടേയും ശാസനകളും, ഭള്ളു പറച്ചിലും തെറിവിളിയും കര്‍ണകഠോരമായിരുന്നു. ലിസിയുടെ കണ്ണുവെട്ടിച്ച് കുഞ്ചാക്കോച്ചന്‍ കാമക്കണ്ണുകളോടെ ലില്ലിചേടത്തിയെ പീഡിപ്പിക്കാനും ശ്രമം നടത്താതിരുന്നില്ല.

ലില്ലിചേടത്തിയുടെ ഉറച്ച നിലപാടില്‍ ആ ശ്രമത്തില്‍ നിന്നുമാത്രം കുഞ്ചാക്കോച്ചനു പിന്‍തിരിയേണ്ടിവന്നു. നാട്ടില്‍ മിഷന്‍ അച്ചന്‍ പട്ടത്തിന് പഠിക്കാന്‍ പോയി സഭയുടെ ചിലവില്‍ പഠിത്തം പൂര്‍ത്തിയാക്കി സെമിനാരി ചാടിവന്ന് ദരിദ്ര കുടുംബാംഗമായ ലിസി നേഴ്സിനേയും കെട്ടി അമേരിക്കയിലേക്ക് നഴ്സ് വിസയിലെത്തിയ വ്യക്തിയാണ് കുഞ്ചാക്കോച്ചന്‍.

പണവും പത്രാസുമൊക്കെയായപ്പോള്‍ അവര്‍ വന്നവഴി മറന്നു. അമേരിക്കയിലെ ചില ഈര്‍ക്കിളി കടലാസു സംഘടനകളുടെ സ്ഥിരം കടലാസു പ്രസിഡന്‍റായും സെക്രട്ടറിയായും
കുഞ്ചാക്കോച്ചന്‍ തിളങ്ങി. ഇതിനിടയില്‍ നാട്ടിലും ചില വീടുകളും സ്ഥലങ്ങളും പുള്ളിക്കാരന്‍
വാങ്ങിക്കൂട്ടിയിരുന്നു.

കുഞ്ചാക്കോച്ചന്‍-ലിസിമാരുടെ ചൂഷണ ബന്ധനങ്ങള്‍ ഏതാണ്ട് 4 കൊല്ലത്തോളം ലില്ലിചേടത്തിക്ക് സഹിക്കേണ്ടി വന്നു. ഇതിനിടയില്‍ പല ദാരുണ സംഭവങ്ങളുമുണ്ടായി. ഒരു മലയാളി വക്കീലിന്‍റെ സഹായത്തില്‍ ലില്ലിചേടത്തി അടിമത്വത്തില്‍ നിന്ന് മോചിതയായി.

കുഞ്ചാക്കോച്ചനും ലിസിയും അറസ്റ്റിലായി, ലില്ലിചേടത്തിക്ക് ഒരു നല്ല തുക നഷ്ടപരിഹാരമായി കൊടുക്കാന്‍ കോടതി വിധിയായി. സ്വതന്ത്രയായ ലില്ലിചേടത്തി നാട്ടില്‍, കേരളത്തില്‍ തിരിച്ചെത്തുന്നു. സാമ്പത്തികമായി കുടുംബാംഗങ്ങളെ സഹായിക്കുന്നു. അതോടെ നോവലിനു വിരാമമാകുന്നു.

അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക അനുദിന ജീവിത പശ്ചാത്തലത്തിന്‍റെ ചില നേര്‍കാഴ്ചകള്‍ യാഥാര്‍ത്ഥ്യബോധത്തോടെ വരച്ചു കാട്ടുന്നതില്‍ നോവലിസ്റ്റായ കുര്യന്‍ മ്യാലില്‍ വിജയിച്ചിട്ടുണ്ടെന്ന് പറയാം. എന്നാല്‍ ഒരു കാര്യം ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്.

അതായത് ഒരു വിസിറ്റിംഗ് വിസയില്‍ ജോലി തരാമെന്ന വാഗ്ദാനത്തില്‍ കൊണ്ടുവന്ന് ഒരു വ്യക്തിയെ ചൂഷണം ചെയ്യുന്നതിന്‍റെ ഒരു തരം ‘ആടുജീവിത’ കഥയാണി നോവലിലെ കഥാതന്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുടിയേറ്റ ആശ്രിത കുടുംബ വിസയില്‍ എത്തുന്നവര്‍ അവരെ അമേരിക്കയില്‍ കൊണ്ടുവന്ന് സംരക്ഷിച്ചവരെ നൂറു നൂറു കുറ്റങ്ങളും കുറവുകളും നിരത്തി നന്ദിഹീനമായി സഹായിച്ച കൈകളെ വെട്ടിനിരത്തുന്നതാണ് കണ്ടുവരുന്നത്.

അതാണ് കൂടുതല്‍ യാഥാര്‍ത്ഥ്യവും. ഒത്തിരി ജീവിതാനുഭവങ്ങളും ഭാവനകളുമുള്ള കുര്യന്‍ മ്യാലില്‍ സാറിന്‍റെ ആടുജീവിതം അമേരിക്കയില്‍ വായനക്കാരുടെ സഹൃദയ സമക്ഷം പരിചയപ്പെടുത്തുന്നില്‍, അതിയായ സന്തോഷമുണ്ട്.

Related Posts

More News

തിരുവനന്തപുരം: മുസ്‌ളിംലീഗ് സംസ്ഥാന ഘടകത്തിലെ ചേരിപ്പോരിലിടപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചേരിതിരിവും ഭിന്നാഭിപ്രായങ്ങളും അവസാനിപ്പിക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ സാദിഖലി നേതാക്കള്‍ക്ക് അന്ത്യശാസനം നല്‍കി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച് പാര്‍ട്ടി നേതാക്കളില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാണക്കാട് സാദിഖലി തങ്ങളുടെ ശാസന. പാര്‍ട്ടിക്ക് ഒറ്റനിലപാട് മാത്രമേ പാടുളളുവെന്നും നിലപാട് പുറത്തുപറയുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്നുമാണ് സാദിഖലി തങ്ങള്‍ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നേതാക്കളെ നേരിട്ട് വിളിച്ചുവരുത്തിയും സാദിഖലി നിലപാട് അറിയിച്ചിട്ടുണ്ട്. നേതാക്കളുടെ പ്രതികരണത്തിന് […]

അയർലണ്ട് : ഡബ്ലിൻ സീറോ മലബാർ സഭയുടെ നാവൻ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ നിത്യസഹായ മാതാവിൻ്റെ തിരുനാളും, ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും ആഘോഷമായി നടന്നു. ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച നാവൻ ജോൺസ്ടൗൺ നേറ്റിവിറ്റി ദേവാലയ അങ്കണത്തിൽ ഫാ. റോയ് വട്ടക്കാട്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചതോടെ തിരുനാളിനു തുടക്കമായി.   ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികനായിരുന്നു.  ഫാ. ജോസഫ് […]

കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽ മരിച്ച അഞ്ചു വിദ്യാർഥികളുടെയും മൃതദേഹങ്ങൾ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളില്‍ വൈകിട്ട് മൂന്നുമണിയോടെ പൊതുദർശനത്തിന് എത്തിച്ചു. പ്രിയ വിദ്യാർഥികളുടെ വിയോഗത്തിൽ ദുഃഖം താങ്ങാനാകാതെ കലാലയം കണ്ണീരണിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉള്‍പ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു. മരിച്ച അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചില്ല. കുരുന്നുകളുടെയും അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെയും വേർപാടിന്റെ പശ്ചാത്തലത്തിൽ മുളന്തുരുത്തിയും തിരുവാണിയൂരും ഹർത്താൽ ആചരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം ഇവിടെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. മരിച്ചവർ എല്ലാവരും തന്നെ ഈ […]

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഹീറോ ഇലക്ട്രിക് ഹൈദരാബാദിലെ ആറാമത് ഡീലർഷിപ് ഉദ്‌ഘാടനം ചെയ്‌തു. കുക്കട്ട്പള്ളി അങ്കൂർ മോട്ടോഴ്‌സുമായി സഹകരിച്ചാണ് പുതിയ ഡീലർഷിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. ഹൈദരാബാദിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹീറോയുടെ നീക്കം. ഉപഭോക്താക്കൾക്ക് പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കുന്ന ഓട്ടോമൊബൈൽ ഹബ്ബിലാണ് പുതിയ ഡീലർഷിപ് തുറന്നിരിക്കുന്നത്. ഹീറോ ഇലക്ട്രിക് വിദഗ്‌ധരുടെ പ്രത്യേക മേൽനോട്ടവും ഇവിടെയുണ്ടാകും. സെയിൽസും സർവീസുമടക്കം ഉപഭോക്താക്കൾക്ക് വേണ്ട സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കാനുള്ള എല്ലാ […]

ന്യൂഡൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി. ‘‘സ്കൂൾ കുട്ടികളുടെയും മറ്റും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവർ അതിവേഗം സുഖംപ്രാപിക്കട്ടെ’’ – രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് അടക്കം നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം കണ്ടെത്താൻ നടപടി തുടങ്ങി പോലീസ് നേതൃത്വം. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പോലീസുകാരുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ ഇന്റലിജൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി. ഇവരുടെ ഫോൺ വിവരങ്ങളടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പോലീസുദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ നേരത്തേ പോലീസ് മേധാവിക്ക് വിവരം നൽകിയിരുന്നു. രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളുമായി ബന്ധമുള്ള പോലീസുകാരുടെ നീക്കങ്ങളാണ് പോലീസ് ഇന്റലിജൻസ്, സ്‌പെഷൽ ബ്രാഞ്ച് […]

വൺപ്ലസ് ബഡ്സ് പ്രോ 2 വിന്റെ സ്പേസിഫിക്കേഷനുകൾ ചോർന്നു. ഇതനുസരിച്ച് വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളെ കുറിച്ച് മികച്ചൊരു ഐഡിയ ലഭ്യമാകും. ഇയർബഡുകൾ 11 എംഎം, 6 എംഎം ഡ്യുവൽ ഓഡിയോ ഡ്രൈവറുകൾ അവതരിപ്പിക്കും. കൂടാതെ അഡാപ്റ്റീവ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷനുള്ള (ANC)  സപ്പോർട്ടോടെ വരികയും ചെയ്യും. ഇതുവരെയുള്ള പ്രീമിയം TWS ഇയർഫോണുകളായി കമ്പനി  വൺപ്ലസ് ബഡ്‌സ് പ്രോ 2021 ഓഗസ്റ്റിൽ അവതരിപ്പിച്ചിരുന്നു. ടിപ്സ്റ്റര്‌‍ സ്റ്റീവ് ഹെമ്മർസ്റ്റ ഓഫർ  (Twitter @OnLeaks) ആണ് പ്രൈസ്ബാബയുമായി സഹകരിച്ച് വൺപ്ലസ് […]

എറണാകുളം: വടക്കഞ്ചേരിയില്‍ വച്ച് അര്‍ദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി കോടതി. ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുക്കവേയാണ് കോടതി ഇന്ന് മുതല്‍ ഇവയുടെ ഉപയോഗം നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് […]

‘പൊന്നിയിൻ സെല്‍വൻ’ തിയറ്ററുകളില്‍ നിറഞ്ഞാടുകയാണ്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരിക്കുന്നത്. വൻ പ്രതികരണങ്ങളാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘പൊന്നിയിൻ സെല്‍വൻ’ തമിഴ്‍നാട്ടില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ‘പൊന്നിയിൻ സെല്‍വൻ’ തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയിലധികം നേടിയിരിക്കുകയാണ് എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. സെപ്‍തംബര്‍ 30ന് റിലീസ് ചെയ്‍ത പൊന്നിയിൻ സെല്‍വൻ തമിഴ്‍നാട്ടില്‍ ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ 100 കോടി സ്വന്തമാക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്.  ‘പൊന്നിയിൻ […]

error: Content is protected !!