ജിദ്ദ: അഞ്ചാമത് ജിദ്ദാ അന്താരാഷ്‌ട്ര പുസ്തകമേള ഡിസംബർ പതിനൊന്നിന് മക്കാ ഗവർണറും സൗദി ഭരണാധികാരി സൽ മാൻ രാജാവിന്റെ ഉപദേഷ്ട്ടാവുമായ ഖാലിദ് അൽഫൈ സൽ രാജകു മാരൻ ഉദ്ഘാടനം ചെയ്യും. ദക്ഷിണ അബുഹുറിലെ ഇവന്റ് ലാൻഡിൽ അരങ്ങേറുന്ന പുസ്തകോത്സവം മാറുന്ന സൗദിയ്ക്ക് സാംസ്കാരിക മാറ്റ് ചാർത്തും.
/sathyam/media/post_attachments/LoZl4jpHcDei7aCsQtVo.jpg)
നാൽപതു രാജ്യങ്ങളിൽ നിന്നായി നാനൂറോളം പ്രസാധകർ അക്ഷരസ്നേഹികൾക്ക് മേളയിൽ വിരുന്നൊരുക്കും. വിഭിന്ന രുചിക്കാരായ ആസ്വാദകർക്കെല്ലാം സംതൃപ്തിയേകിക്കൊണ്ടു മൂന്നര ലക്ഷത്തിലേറെ വരുന്ന തലക്കെട്ടുകളിലുള്ള പുസ്തക ങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. സാംസ്കാരിക പരിപാടികളും പുസ്തകോത്സവത്തെ ധന്യമാക്കും.
/sathyam/media/post_attachments/JWyeLwx4JZRfmk8Vlxqj.jpg)
ഇരുനൂറിലേറെ എഴുത്തുകാരും മേളയ്‌ക്കെത്തുന്നുണ്ട്. മുപ്പതി നായിരം ചതുരശ്ര മീറ്റർ പ്രദേശത്തു ഒരുങ്ങുന്ന അഞ്ചാമത് ജിദ്ദാ അന്താരാഷ്‌ട്ര പുസ്തക മേള അറബ് രാജ്യങ്ങളിൽ അരങ്ങേറുന്ന സമാന സംഭവങ്ങളിൽ ഏറ്റവും മികച്ചതാക്കിത്തീർക്കാനുള്ള അണിയറ യത്നങ്ങളിലാണ് ജിദ്ദാ മേയർ മിഷ്അൽ ബിൻ മാജിദ് രാജകുമാരന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി.