'ഓർമപ്പെടുത്തൽ' പുസ്തകം പ്രകാശനം ചെയ്തു

New Update

publive-image

മലപ്പുറം:പ്രമുഖ ഇസ്‌ലാമിക പ്രബോധകൻ മാറഞ്ചേരിഅബ്ദുൽ ലത്തീഫ് സുല്ലമിയുടെ സന്ദേശാത്മക പുസ്‌തകം 'ഓർമപ്പെടുത്തൽ' ക്വുർആൻ പരിഭാഷകനും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, വിസ്ഡം ബുക്ക്സ് കൺവീനർ അബ്ദുൽ മാലിക് സലഫിക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്‌തു.

Advertisment

മലപ്പുറം മിനി ഊട്ടി ജാമിഅ അൽഹിന്ദിൽ ആയിരുന്നു പ്രകാശനം. സമൂഹ മാധ്യമത്തിൽ ഓരോ പുലരിയിലും എഴുതിയ നന്മയും സാരോപദേശവും സമന്വയിച്ച ജീവിത വാക്യങ്ങളാണ് 'ഓർമപ്പെടുത്തൽ' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

മനുഷ്യ വംശത്തിന് നന്മയുള്ള ഒരു കാര്യവും ഇസ്‌ലാം വിലക്കിയിട്ടില്ല. മനുഷ്യനെ തിന്മകളിൽ നിന്നെല്ലാം തടഞ്ഞു നന്മയിലേക്കു നയിക്കുന്നതാണ് മതം.ഈ വിഷയത്തിലൂന്നിയ ശുഭ വാക്യങ്ങളാണ്. തിരുവനന്തപുരം ദാറുൽ അർഖം പബ്ലിക്കേഷൻ പ്രസാധനം ചെയ്തിരിക്കുന്നത്. ഹംസ മദീനി,ഷബീബ് സ്വലാഹി,അബ്ദുൽ ലത്തീഫ് സുല്ലമി, ലുഖ്മാൻ അൽ ഹികമി എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Advertisment