കെ. ശങ്കരനാരായണൻ്റെ ആത്മകഥ 'അനുപമം ജീവിവിതം' പുസ്തക പ്രകാശനം ആഗസ്റ്റ് 8 ന് വെർച്വലായി പ്രകാശനം ചെയ്യും

New Update

publive-image

Advertisment

പാലക്കാട്: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകരിലൊരാളായ കെ. ശങ്കരനാരായണൻ്റെ ആത്മകഥ 'അനുപമം ജീവിവിതം' ആഗസ്റ്റ് 8 ന് വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനു നൽകി കൊണ്ട് വെർച്വലായി പ്രകാശനം ചെയ്യും.

പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്സ്ഥ ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തക പ്രകാശനം ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യൂമെന്ന് കെ.പി.സി.സി സെക്രട്ടറി സി.ചന്ദ്രൻ, പി.ബാലഗോപാലൻ, അനുപമ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

കെ.ശങ്കരനാരായണൻ്റെ ആത്മകഥ തയ്യാറാക്കിയ ഷജിൽ കുമാറിനെ ചടങ്ങിൽ ആദരിക്കും. ഷാഫി പറമ്പിൽ എം.എൽ.എ. സ്വാഗതം പറയുന്ന ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി. അദ്ധ്യക്ഷത വഹിക്കും. ശശി തരൂർ പുസതക പരിചയം നടത്തും.

സ്പീക്കർ എം.ബി.രാജേഷ്, ഉമ്മൻ ചാണ്ടി, വൈദ്യൂതി മന്ത്രി കെ കൃഷ്ണൻകുട്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം, ബെന്നി ബഹന്നാൻ, എ.കെ ബാലൻ, പി.ജെ ജോസഫ്, ആര്യാടൻ മുഹമ്മദ്, എം.എം ഹസ്സൻ, തുടങ്ങിയവർ വെർച്വലായി പങ്കെടുക്കും.

palakkad news
Advertisment