ജന്മദിനാഘോഷത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം

New Update

പോർട്ടർ (ടെക്സസ്) : ജന്മദിനാഘോഷത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. ജന്മദിനാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ കുടുംബാംഗങ്ങളിൽ ഒരാളുടെ പോക്കറ്റിൽ നിന്നും വീണ തോക്കെടുത്ത് സ്വയം നെഞ്ചിൽ വച്ചു അബദ്ധത്തിൽ കുട്ടി കാഞ്ചിവലിക്കുകയായിരുന്നു.

Advertisment

publive-image

വെടിയേറ്റ കുട്ടിയെ ഉടൻ തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ എത്തിച്ചു പ്രഥമ ശുശ്രൂഷകൾ നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിന്റെ മുൻവശത്തിരുന്ന് ചീട്ടു കളിക്കുകയായിരുന്നു കുടുംബാംഗങ്ങളാണ് വെടിപൊട്ടുന്ന ശബ്ദം കേട്ടത്. ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവമെന്ന് മോണ്ട് ഗോമറി കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

നോർത്ത് ഈസ്റ്റ് ഹൂസ്റ്റണിൽ നിന്നും 25 മൈൽ ദൂരെയുള്ള പോർട്ടറിലുള്ള വീട്ടിലാണ് സംഭവം നടന്നത്. മുതിർന്നവർ തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതാണ് ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്ന് ഷെറിഫ് ഓഫിസ് പറഞ്ഞു. തോക്കുകൾ കൈവശം വയ്ക്കുന്നവർ വീട്ടിലാണെങ്കിൽ കുട്ടികൾക്ക് ലഭിക്കാത്ത സ്ഥലങ്ങളിൽ ഭദ്രാമായി സൂക്ഷിക്കണമെന്നും പുറത്തുകൊണ്ടുപോകുന്നവർ ലോക്ക് ചെയ്തു വയ്ക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
ഈ വർഷം 229 ഇത്തരം വെടിവയ്പുകൾ സംഭവിച്ചതിൽ 87 കുട്ടികൾ മരിക്കുകയും, 137 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

boy death
Advertisment