/sathyam/media/post_attachments/YHdy4DkN9FHW5R4JkakV.jpg)
പത്തനംതിട്ട; ളാഹയില്‍ വച്ച് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ കുട്ടി മരിച്ചു. എട്ടുവയുകാരന്‍ മണികണ്ഠനാണ് മരിച്ചത്. വിജയവാട വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. 44 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നിലകൂടി ഗുരുതരമാണ്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരെ വഴി തിരിച്ചുവിടും. പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങള്‍ പുതുക്കടയില്‍ നിന്ന് തിരിഞ്ഞു മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി എത്തി പോകണം. തിരിച്ചു വരുന്നവന്‍ പ്ലാപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട എത്തി തിരിഞ്ഞു പോകണം.
അപകടത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടലുണ്ടായി. അപകടത്തില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി. ഭക്തര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us