Advertisment

വേറിട്ട പ്രതിഷേധവുമായി പാവാട ധരിച്ചെത്തിയ ആണ്‍കുട്ടികളും അധ്യാപകരും

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധം അരങ്ങേറുകയാണ് സ്‌പെയിനില്‍. ദിവസങ്ങള്‍ ഏറെയായി സമൂഹമാധ്യമങ്ങളില്‍ പലയിടത്തും പാവാട ധരിച്ചിട്ടുള്ള ആണ്‍കുട്ടികളുടേയും അധ്യാപകരുടേയുമൊക്കെ ചിത്രങ്ങള്‍ പലരും കണ്ടു കാണും. എന്നാല്‍ ഈ വസ്ത്രധാരണം തമാശയോ അഭിനയമോ ഒന്നമുല്ല. മറിച്ചൊരു പ്രതിഷേധമാണ്. ലിംഗ വിവേചനത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം.

കഴിഞ്ഞ വര്‍ഷം ഒക്ടബോറില്‍ ആയിരുന്നു സംഭവങ്ങളുടെ എല്ലാം തുടക്കം. അന്ന് മൈക്കിള്‍ ഗോമസ് എന്ന ഒരു വിദ്യാര്‍ത്ഥി തന്റെ സ്‌കൂളില്‍ പാവാട ധരിച്ചെത്തി. എന്നാല്‍ കുട്ടിക്ക് മാനസികപ്രശ്‌നമാണെന്ന് പറഞ്ഞ് കൗണ്‍സിലിംഗും മറ്റും നല്‍കുകയാണുണ്ടായത്. ഒടുവില്‍ താന്‍ പാവട ധരിച്ചെത്തിയതിന്റെ കാരണം വീഡിയോകളിലൂടെ ഈ കുട്ടി തന്നെ പുറത്തുവിട്ടിരുന്നു. ലിംഗഭേദം അനുസരിച്ച് സ്‌പെയിനില്‍ നടമാടുന്ന സാമൂഹിക സദാചാരത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ആ വസ്ത്രധാരണത്തിലൂടെ.

പിന്നീട് ഈ പ്രതിഷേധം കൂടുതല്‍ ശക്തമായി തുടങ്ങി. ഇപ്പോഴിതാ ചില അധ്യാപകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സ്‌കൂളുകളില്‍ പാവാട ധരിച്ചെത്തി. നിരവധി അധ്യാപകര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഫലമായി പല സ്‌കൂളുകളിലും ലിംഗനീതി എന്നൊരു വിഷയം തന്നെ വിദ്യാര്‍ത്ഥികള്‍ക്കായി ഉള്‍പ്പെടുത്തുകയും ചെയ്തു.

protest
Advertisment