കോവിഡിന്റെ രണ്ടാം തരംഗത്തിലും 'ബ്രെഡ്' നോയിഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നു

New Update

publive-image

ഡല്‍ഹി: ബോര്‍ഡ് ഫോര്‍ റിസര്‍ച്ച്, എഡ്യുക്കേഷന്‍ & ഡവലപ്മെന്‍റ് (ബ്രെഡ്) നോയിഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിവരുന്നു. കഴിഞ്ഞ വർഷം കോവിഡിന്റെ ഒന്നാം തരംഗത്തിൽ ദരിദ്രർക്കു ഭക്ഷണ കിറ്റുകൾ, ഭക്ഷണ പൊതികൾ എന്നിവ വിതരണം ചെയ്തിരുന്നു.

Advertisment

കോവിഡിന്റെ ഇപ്പോഴുള്ള രണ്ടാം തരംഗത്തിലും ഭക്ഷണകിറ്റുകൾക്കൊപ്പം അത്യാവശ്യം ഉള്ളവർക്ക് സൗജന്യമായി ഓക്സിമീറ്ററ്, ഓക്സിജൻ കോൺസെൻട്രേറ്റ് മറ്റും അത്യാവശ്യ ഉപകരണങ്ങൾ വിതരണം ചെയ്തു വരുന്നു.

publive-image

ജാർഘണ്ടിലെ ലത്തേഹാര്‍, പലാമു ജില്ലകളിൽ വിദൂര ഗ്രാമപ്രദേശങ്ങളിലെ ആശുപത്രികളിൽ സൗജന്യമായി വിതരണത്തിന് ഓക്സിമീറ്റര്‍, ഓക്സിജൻ കോൺസെൻട്രേറ്റ്, മരുന്നുകളുടെ കിറ്റ് മറ്റു ഉപകരണങ്ങളും വിതരണം ചെയ്തു വരുന്നു.

ബ്രെഡിന്റെ ദേശിയ കോര്‍ഡിനേറ്ററിന്റെ ചുമതല നിർവഹിക്കുന്നത് നാഷണൽ കോർഡിനേറ്റർ ഫാദർ ജോസൺ തരകനും (ഐഎംഎസ്) ജാര്‍ഖണ്ടിലെ കാര്യങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഫാദർ സിബി സിഎംഎഫും ആണ്.

delhi news
Advertisment