/sathyam/media/post_attachments/rND2UzOVqa5eVTdIGSYk.jpg)
മണ്ണാർക്കാട്: അനുകമ്പയും, സ്നേഹവും കരുതലുമായി മണ്ണാർക്കാട് നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഇനി നാലു ദിവസം അധ്യാപകരുടെ വകയാണ് പ്രഭാത ഭക്ഷണം.
മണ്ണാർക്കാട് ജി.എം.യു.പി സ്കൂളിലെ അധ്യാപകകൂട്ടമാണ് ലോക്ഡൌൺ കാലത്ത് വ്യതിരിക്തമായ പ്രവർത്തനത്തിലൂടെ മാതൃകയായത്. കഴിഞ്ഞ പ്രളയകാലത്തും, ഒന്നാം തരംഗ കോവിഡ് കാലത്തും സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിൻ്റെ ഭാഗമായി വെെവിധ്യമാർന്ന തരത്തിൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പൊതുവിദ്യാലയമാണ് മണ്ണാർക്കാട് ജി.എം.യു.പി.സ്കൂൾ.
പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിന് അധ്യാപകരായ സക്കീർ ഹുസൈൻ, എം.എൻ കൃഷ്ണകുമാർ, മനോജ് ചന്ദ്രൻ, കെ.ഹരിദാസൻ, യു.കെ ബഷീർ എന്നിവർ നേതൃത്വം നൽകി.