ഫോട്ടോസ്റ്റോറി : കൈക്കൂലിയുടെ പുതിയ വെർഷൻ !!

പ്രകാശ് നായര്‍ മേലില
Saturday, December 19, 2020

കോവിഡ് കാലമാണ് . കറൻസി നോട്ടുകൾ കൈകൊണ്ട് സ്പർശിച്ചാൽ കൊറോണ വരാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് ഈ വനിതാ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ കൈക്കൂലിയായുള്ള പണം,അത് നൽകിയ സ്ത്രീയെക്കൊണ്ടുതന്നെ തൻ്റെ പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ നിക്ഷേപിപ്പിച്ചത്.

പൂണെയിലെ പിംപ്രി ശകുൻ ചൗക്കിൽ ഇന്നലെയായിരുന്നു സംഭവം. തലയിൽ ഹെൽമറ്റില്ലാതെ സ്‌കൂട്ടി ഓടിച്ചുവന്ന അമ്മയെയും മകളെയും പിഴയിൽ നിന്നും ഒഴിവാക്കാൻ 200 രൂപ കൈക്കൂലിയായി വാങ്ങിയ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ സ്വാതി സോണാർ ആണ് സിസിടിവി ക്യാമറയിൽ കുടുങ്ങിയത്.

വീഡിയോ വൈറലായതിനെത്തുടർന്ന് പിംപ്രി ട്രാഫിക്ക് എസിപി ശ്രീകാന്ത് ദിൽസേ ഇന്നലെത്തന്നെ സ്വാതി സോണാറിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

×