/sathyam/media/post_attachments/S9s8dNZUWYXZ8QhsbXta.jpg)
ലക്‌നൗ:വിവാഹ ചടങ്ങുകൾ കഴിഞ്ഞ് തൊട്ടുപിന്നാലെ വരന്റെ മുഖത്തടിച്ച് വധു വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ ജാൻപൂർ ജില്ലയിലാണ് വിവാഹ ചടങ്ങിന് ശേഷം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭർതൃവീട്ടിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് എല്ലാവരും നോക്കിനിൽക്കെയാണ് വധു മുഖത്തടിച്ചത്. തുടർന്ന് വിവാഹവസ്ത്രങ്ങൾ അഴിച്ചുവച്ച് സാധാരണ വേഷത്തിൽ വധു തിരികെ സ്വന്തംവീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
വരന്റെ വീട്ടുകാർ വിവാഹത്തിനായി വധുവിന്റെ വീട്ടിൽ എത്തുന്നതുവരെ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. വിവാഹം നടക്കുകയും വധുവുമായി വരൻ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം. വരന് മറ്റൊരു സ്ത്രീയുമായി പ്രണയമാണെന്ന് മനസിലാക്കിയതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ.
വരനെ കരണത്തടിച്ച ശേഷം വിവാഹ വസ്ത്രങ്ങളും മറ്റ് അഴിച്ച് വച്ച് വധു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ അമരോഹയിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടെ വരന്റേയും വധുവിന്റേയും വീട്ടുകാർ ഏറ്റുമുട്ടിയ സംഭവവും വാർത്തയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us