New Update
/sathyam/media/post_attachments/PgE0Ny65eB2KpefulbsK.jpg)
ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ അരീക്കര നാലാം വാർഡിലെ ഡോ. സിന്ധുമോൾ ജേക്കബ് റോഡിനായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ അപകാതകൾ പരിഹരിക്കാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് കർശനമായ നിർദ്ദേശം നൽകി.
Advertisment
/sathyam/media/post_attachments/yCoqaVdcKRRJImANSijA.jpg)
പാലത്തിൻ്റെ നിർമ്മാണത്തിലെ അപകാതകൾ സംബന്ധിച്ചുള്ള വാർത്തയും, പരാതിയും എംഎൽഎയുടെ ശ്രദ്ധയിൽ പെട്ടു. പാലത്തിന്റെ നിർമ്മാണത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചായിരുന്നു നിർമ്മാണം. പുതിയ പാലത്തിന് വീതി കുറവായതാണ് ആക്ഷേപം ഉയരാൻ കാരണം. മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവാണ് പാലത്തിന്റെ വീതികുറയാനിടയായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us