വാഷിംഗ്ടണ്‍: ബ്രിട്ടണില്‍ പുതിയ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ യുകെയില്‍ നിന്നും അമേരിക്കയിലേക്ക് പുറപ്പെടുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡിസംബര്‍ 24 വ്യാഴാഴ്ച വൈകിട്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
/sathyam/media/post_attachments/DPGYWKq2zSDfktMOo9Nb.jpg)
72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച പിസിആര് അല്ലെങ്കില്‍ അന്റിജന്‍ ടെസ്റ്റിന്റെ റിസള്‍ട്ടും, മറ്റ് ലബോറട്ടറി ടെസ്റ്റുകളുടെ ഹാര്‍ഡ് കോപ്പിയോ, ഇലക്‌ട്രോണിക് കോപ്പിയോ ബോര്‍ഡിംഗിനു മുമ്പ് അധികൃതരെ ഏല്‍പ്പിക്കേണ്ടതാണെന്ന് സിഡിസി അറിയിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് യാത്ര നിഷേധിക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
യു.കെയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതിന്റെ ഭാഗമായി നാല്‍പ്പതോളം രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 25-ന് വെള്ളിയാഴ്ച ഒപ്പുവയ്ക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിസംബര്‍ 28 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും.
അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതുതായി കണ്ടെത്തിയ വൈറസിന് കോവിഡ് വാക്‌സിന്‍ അത്ര ഫലപ്രദമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us