രാജമൗലിയുടെ ആര്‍ആര്‍ആറില്‍ നിന്ന് ബ്രിട്ടീഷ് നടി പിന്‍മാറുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ആര്‍ആര്‍ആര്‍. ആലിയ ഭട്ട്, രാം ചരണ്‍, ജൂനിയര്‍ തേജ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും ബ്രിട്ടീഷ് നായിക പിന്‍മാറി എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബ്രിട്ടീഷ് താരമായ ഡെയ്സി എഡ്ജര്‍ ജോണ്‍സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കുടുംബ സാഹചര്യം കൊണ്ടാണ് താന്‍ സിനിമയില്‍ നിന്ന് പിന്‍മാറുന്നതെന്നും ഇത്രയും നല്ല സിനിമ വേണ്ടെന്നു വെയ്ക്കുന്നതില്‍ വലിയ നിരാശയുണ്ടെന്നും താരം പറഞ്ഞു. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. വളരെ കരുത്തുറ്റ കഥാപാത്രമാണ് താന്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. തനിക്കു ലഭിച്ച സ്വീകാര്യത പകരമെത്തുന്ന നടിക്കും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡെയ്‌സി പറഞ്ഞു. ആര്‍ആര്‍ആര്‍ സിനിമയുടെ ഔദ്യോഗിക പേജിലൂടെ നായികയുടെ പിന്‍മാറ്റത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്.

Advertisment