സൗത്ത് വെസ്റ്റ് ബ്രദറണ്‍ വെര്‍ച്വല്‍ യുത്ത് റിട്രീറ്റ് ഡിസംബര്‍ 18, 19 തിയതികളില്‍

New Update

ഡാളസ്: ബ്രദറണ്‍ സഭാവിശ്വാസികളുടെ സംഘടനയായ സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18,19 തിയതികളില്‍ വെര്‍ച്വല്‍ യുത്ത് റിട്രീറ്റ് സംഘടിപ്പിക്കുന്നു. പതിമൂന്ന് വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഈ മീറ്റിംഗില്‍ പങ്കെടുക്കാം.

Advertisment

publive-image

യുവജനങ്ങള്‍ നേരിടുന്ന മയക്കുമരുന്ന്, ആല്‍ക്കഹോള്‍, പോണോഗ്രഫി തുടങ്ങിയ വിനാശകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും എങ്ങനെ മോചിതരാകാമെന്നും ഇതിനടിമകളായവരെ എങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാമെന്നും പ്രതിപാദിക്കുന്ന പ്രഭാഷണങ്ങളും ചര്‍ച്ചകളുമാണ് ഈ മീറ്റിംഗ് കൊണ്ടു ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് ലൂയിസില്‍ നിന്നുള്ള ഡോ. സ്റ്റീവ് പ്രൈസാണ് മീറ്റിംഗിലെ മുഖ്യപ്രഭാഷകന്‍.

ഡിസംബര്‍ 18ന് ഏഴിന് ആദ്യ സെഷനും തുടര്‍ന്ന് 19ന് രാവിലെ പത്തിനും വൈകിട്ട് ഏഴിനും ഉള്‍പ്പടെ മൂന്ന് സെഷനുകളായിട്ടാണ് റിട്രീറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഡിസംബര്‍ 20 ഞായറാഴ്ച വൈകിട്ട് ആറിന് (സിഎസ്ടി) ജനറല്‍ സെഷന്‍ എല്ലാവരെയും ഉള്‍പ്പെടുത്തി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

പ്രവേശനം സൗജന്യമാണെന്നും പങ്കെടുക്കാന്‍ താന്‍പര്യമുള്ളവര്‍ southwestbrethren@gmail.com വഴിയോ 9724008065 നമ്പറിലോ വിളിച്ച് ബന്ധപ്പെടേണ്ടതാണ്.

brothern
Advertisment