ലൊസാഞ്ചല്‍സ്: ലൊസാഞ്ചല്‍സ് കൗണ്ടിയിലെ വെസ്റ്റ് ലേക്ക് വില്ലേജില്‍ വാഹനമിടിച്ചു 11ഉം 8ഉം വയസുള്ള സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ഗ്രോസമാന്‍ ബേണ്‍ ഫൗണ്ടേഷന്‍ കൊ. ഫൗണ്ടറും സുപ്രസിദ്ധ പ്ലാസ്റ്റിക് ആന്റി കണ്‍സ്ട്രക്റ്റീവ് സര്‍ജനുമായ ഡോ. പീറ്റര്‍ ഗ്രോസ്മാന്റെ ഭാര്യ റെബക്ക ഗ്രോസ്മാനെ (57) അറസ്റ്റ് ചെയ്തു.
/sathyam/media/post_attachments/Q8hutMMdJBHMZ2Ww5V14.jpg)
സെപ്റ്റംബര്‍ 29 നായിരുന്നു സംഭവം. ഡിസംബര്‍ 30 ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയതായി ലൊസാഞ്ചല്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. റോഡിനൊരു വശത്തു നിന്നും ക്രോസ് വാക്കിലൂടെ മറുവശത്തേക്ക് നടക്കുകയായിരുന്ന മാര്‍ക്ക് (11), സഹോദരന്‍ ജേക്കബ് (8) എന്നീ കുട്ടികളെയാണു റെബക്കയുടെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. മാര്‍ക്ക് സംഭവ സ്ഥലത്തും സഹോദരന്‍ ജേക്കബ് പിന്നീട് ആശുപത്രിയിലും വച്ചു മരിച്ചിരുന്നു.
അപകടത്തിനു ശേഷം നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ കുറച്ചു ദൂരം സഞ്ചരിച്ച ശേഷം എന്‍ജിന്‍ ഓഫായി നില്‍ക്കുകയായിരുന്നു.വേഗതയോ, ആള്‍ക്കഹോളോ അപകടത്തിനു കാരണമാണെന്നാണ് ലൊസാഞ്ചല്‍സ് കൗണ്ടി ഷെറിഫ് ക്യാപ്റ്റന്‍ സാല്‍വദോര്‍ പറയുന്നത്.
ഇവര്‍ക്കെതിരെ രണ്ടു കൊലക്കുറ്റം, വാഹനം നിര്‍ത്താതെ പോയത്, അശ്രദ്ധമായി വാഹനം ഓടിക്കല്‍ എന്നീ കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ കുറ്റം നിഷേധിച്ചു. കേസ് ഫെബുവരി 16ന് വാദം കേള്‍ക്കാന്‍ മാറ്റിവച്ചു. 2 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.കുറ്റം തെളിഞ്ഞാല്‍ 34 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്ന് അറ്റോര്‍ണി ഓഫിസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us