ഡാറ്റ നിയന്ത്രണമില്ലാത്ത കിടിലൻ പ്ലാനുകളുമായി ബിഎസ്എൻഎൽ

author-image
ടെക് ഡസ്ക്
New Update

publive-image

ഇന്ത്യയുടെ സ്വകാര്യ ടെലിക്കോം കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിൽ, ദിവസേനയുള്ള അവരുടെ ഡാറ്റ നിയന്ത്രണങ്ങൾ ഇല്ലാത്ത വാലിഡിറ്റി കാലയളവിലേക്ക് മൊത്തം നിശ്ചിത ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബിഎസ്എൻഎല്ലും സമാനമായ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്.

Advertisment

447 രൂപ വിലയുള്ള പ്ലാനാണ് ബിഎസ്എൻഎൽ പുറത്തിറക്കിയത്. ഈ പ്ലാൻ 60 ദിവസത്തെ വാലിഡിറ്റി നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. 60 ദിവസത്തെ വാലിഡിറ്റി കാലയളവിൽ സൌജന്യ കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 ജിബി ഡാറ്റ നൽകുന്ന പ്ലാൻ സൌജന്യ ബി‌എസ്‌എൻ‌എൽ ട്യൂണുകളും ഇറോസ് വിനോദ സേവനങ്ങളും ഇതിനൊപ്പം നൽകുന്നു.

ഇതൊരു മികച്ച കോംബോ ഓഫറാണ്. സാധാരണ 54 ദിവസം വാലിഡിറ്റി നൽകുന്ന രണ്ടുമാസത്തെ പ്ലാനുകളാണ് ഉണ്ടാകാറുള്ളത്. പുതിയ പ്ലാൻ അവതരിപ്പിച്ചതിനൊപ്പം തന്നെ ബി‌എസ്‌എൻ‌എൽ 247 രൂപ വിലയുള്ള ഹ്രസ്വകാല വൗച്ചറുകളും 1999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വൗച്ചറും പുതുക്കിയിട്ടുണ്ട്. ഈ രണ്ട് വൗച്ചറുകളിലെയും ദിവസേനയുള്ള ഡാറ്റ നിയന്ത്രണം ബിഎസ്എൻഎൽ എടുത്ത് മാറ്റി.

247 രൂപ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡാറ്റ ലഭിക്കും. 1999 രൂപ വിലയുള്ള പ്ലാൻ വൗച്ചർ 500 ജിബി ഡാറ്റയാണ് നൽകുന്നത്. ഇരു പ്ലാനുകളിലും ദിവസേനയുള്ള ഡാറ്റ നിയന്ത്രണം ഇല്ല.

tech news
Advertisment