/sathyam/media/post_attachments/yKksAkSaPsPS6x4jFK9i.jpg)
പാലക്കാട്: പ്രളയകാലത്തും മഹാമാരിക്കാലത്തുമെന്ന പോലെ തിരഞ്ഞെടുപ്പു കാലത്തും പൊതുമേഖലാസ്ഥാപനമായ ബിെസ്എന്‍എല്‍ ദൗത്യം നിറവേറ്റി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വലിയ വെല്ലുവിളിയാണ് പാലക്കാട് ബിെസ്എന്‍എല്‍ ഏറ്റെടുത്തത്.
കേരളത്തിൽ വിസ്തൃതിയിൽ ഏറ്റവും വലിയ ജില്ലയായ പാലക്കാട് ബിസിനസ്സ് ഏരിയയിലെ 1537 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒപ്റ്റിക്കൽ ഫൈബർ സംവിധാനം പ്രാദേശിക കേബിൾ ഓപ്പറേറ്റര്മാരുടെ സഹകരണത്തോടെ ബിഎസ്എൻഎൽ ഏർപ്പെടുത്തിയത്.
പ്രശ്‌ന ബാധിത മേഖലയായ അഗളി - അട്ടപ്പാടി ഉൾപ്പെടെയാണ് ഇത്രയും ബൂത്തുകൾ. കേരളത്തിലൊട്ടാകെ ഇരുപതിനായിരത്തിലധികം ബൂത്തുകളിൽ ബിഎസ്എൻഎൽ ഇത്തരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഏർപ്പെടുത്തി.
ജീവനക്കാരുടെ കൂട്ടവിരമിക്കലും സാമ്പത്തിക പ്രശ്നങ്ങളും കൊണ്ട് വീർപ്പുമുട്ടുന്നതിനിടയിലാണ് ഈ നേട്ടം എന്നതാണ് ഏറെ ശ്രദ്ധേയം. ബൂത്തിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ അതുൾപ്പെടെ മുഴുവൻ നടപടിക്രമങ്ങളും ക്യാമറയിൽ പകർത്താനും കുറ്റമറ്റ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്ക് വഴിയൊരുക്കാനുമാണ് ഈ ലൈവ് സ്ട്രീമിംഗ്.
ജില്ലാ ആസ്ഥാനത്തുള്ള 2 കൺട്രോൾ റൂമിലും സെക്കൻ്റിൽ 1 ജിഗാബൈറ്റ് സ്പീടുള്ള നെറ്റ് വർക്ക് സംവിധാനമാണ് ഒരുക്കിയത്. കെൽട്രോൺ, അക്ഷയ കേന്ദ്ര, ലോക്കൽ കേബിൾ ഓപ്പറേറ്റർമാർ എന്നിവരടങ്ങിയ ടീമിൻ്റെയും നേതൃത്വം നൽകിയ ജില്ലാ കാലക്റ്ററേറ്റിന്റെയും അക്ഷീണമായ പ്രവർത്തനം എടുത്തു പറയേണ്ടതാണ്.