/sathyam/media/media_files/r4zrzaDLljcd6HAE94nU.jpg)
ഡല്‍ഹി: മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ആരംഭിച്ചു. മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ആദ്യ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിക്കുന്നത്.
ധനമന്ത്രിമാര്‍ ബജറ്റ് അവതരണ ദിവസം തിരഞ്ഞെടുക്കാറുള്ള വേഷം സവിശേഷമായി ശ്രദ്ധിക്കപ്പെടാറുണ്ട്.
തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിക്കാനെത്തിയ നിര്‍മ്മല സീതാരാമന്‍ ഓഫ്-വൈറ്റ് ചെക്കര്‍ഡ് കൈത്തറി സാരിയും സാരിക്ക് യോജിച്ച പര്‍പ്പിള്‍, പിങ്ക് നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് എത്തിയത്.
അതെസമയം ഇന്ത്യന്‍ ഓഹരികള്‍ ബജറ്റിന് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ വ്യാപാരത്തില്‍ നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്തി.
എന്‍എസ്ഇ നിഫ്റ്റി 50, എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്സ് എന്നിവ 0.3% വ്യാപാരം ആരംഭിച്ചത്. എന്നാല്‍ രാവിലെ പത്തരയോടെ ഇത് 0.2% താഴ്ന്നു. അസ്ഥിരത ആറാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന 15.79 ആയി ഉയര്‍ന്നു.