Advertisment

'വനിതാ കർഷകർക്ക് 12000, കർഷകർക്ക് 9000 രൂപ ധനസഹായം'; ബജറ്റിൽ ഒരുങ്ങുന്നത് വമ്പൻ പ്രഖ്യാപനങ്ങൾ

New Update
budjet

ന്യൂഡൽഹി: ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒരുങ്ങുന്നത് കർഷകരെ ലക്ഷ്യമിട്ടുള്ള വമ്പൻ പ്രഖ്യാപനങ്ങള്‍. ഫെബ്രുവരി ഒന്നിനാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക.

Advertisment

സർക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളിൽ ഒന്നായ പിഎം കിസാൻ സ്‌കീം പ്രകാരം നിലവിൽ ലഭിക്കുന്ന ധനസഹായമായ 8000 രൂപ അല്ലെങ്കിൽ 9000 രൂപ ആയി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റിലാണ് കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ സഹായം നൽകുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഏതാണ്ട് 11 കോടിയിലധികം കർഷകർക്ക് ഇതിലൂടെ സർക്കാരിന്റെ സഹായം ലഭിച്ചു.

പ്രതിവർഷം പദ്ധതിയുടെ ഭാഗമായി നൽകുന്ന 6000 രൂപ എന്നത് ഉയർത്തണം എന്ന് തന്നെയാണ് സർക്കാർ ഇതിന് കാണുന്ന പോംവഴി. ധനസഹായത്തെ 8000 രൂപയായോ അല്ലെങ്കിൽ 9000 രൂപയായോ ഉയർത്തിയേക്കും.

8000 രൂപയാണ് അനുവദിക്കുന്നതെങ്കിൽ നാല് ഘഡുക്കളായി 2000 രൂപ വീതം നൽകാനാവും ബജറ്റിൽ തീരുമാനിക്കുക. മറിച്ച് ധനസഹായം 9000 രൂപയായി ഉയർത്തുകയാണെങ്കിൽ ഇത് മൂന്ന് ഘഡുക്കളായി 3000 രൂപ വീതം നൽകും.

കൂടാതെ രാജ്യത്തെ വനിതാ കർഷകർക്ക് മെച്ചപ്പെടുത്തും, കൂടുതൽ ഉയർന്നതുമായ സാമ്പത്തിക സഹായം നൽകാനാണ് സർക്കാർ ആലോചന.

Advertisment