ഡൽഹി: വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുമെന്ന് ഉറപ്പുനൽകുന്നതാണ് ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
"വികസിത ഭാരതം എന്ന ലക്ഷ്യത്തിന് പ്രധാനമായി 4 തൂണുകളാണുള്ളത്. യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, ദരിദ്രജന വിഭാഗങ്ങള്‍ എന്നി നാല് തൂണുകളെ ശക്തിപ്പെടുത്തുന്നതാണ് ഇടക്കാല ബജറ്റ്,"
യുവാക്കൾക്ക് തൊഴിലവസരം നൽകുന്ന ബജറ്റാണോയിതെന്ന് കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരി ചോദിച്ചു. ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളെ വശീകരിക്കാനുള്ള ബജറ്റാണിതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ബജറ്റ് പ്രസംഗം ഹ്രസ്വവും നിരാശാജനകവുമാണെന്ന് ശശി തരൂർ എംപി പറഞ്ഞു. "വളരെ കുറച്ച് സാരാംശമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാട് വിഷയങ്ങൾ സ്പർശിക്കുക പോലും ചെയ്തിട്ടില്ല," തരൂർ പറഞ്ഞു.