കോവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറിയ ടൂറിസം രംഗം വികസനത്തിന്റെ പടിവാതിലിലാണ്, സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്, ന്യായമായ ഒരു ചെലവും സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടില്ല, ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ധനമന്ത്രി

ഭാവികേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം ഈ വര്‍ഷം മേയ് മാസം പ്രവര്‍ത്തനം ആരംഭിക്കും.

New Update
345466

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനായി മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത മൂന്നു വര്‍ഷത്തില്‍ ലക്ഷ്യമിടുന്നെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.  മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

രാജ്യാന്തര തലത്തിലെ യുദ്ധങ്ങള്‍ തുടര്‍ന്നാല്‍ കേരളത്തെ സാമ്പത്തികമായി ബാധിക്കും. പ്രളയത്തെയും കോവിഡിനെയും നേരിട്ടതുപോലെ സംസ്ഥാനം പ്രത്യേക പദ്ധതി തയാറാക്കി കേരളം അതിനെ നേരിടും. കോവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറിയ ടൂറിസം രംഗം വികസനത്തിന്റെ പടിവാതിലിലാണ്. സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ന്യായമായ ഒരു ചെലവും സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടില്ലെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതാ വികസനത്തിന് പ്രമുഖ പരിഗണന നല്‍കുന്നു.വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതിനൊപ്പം ദേശീയപാത 66ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. 8 മണിക്കൂര്‍കൊണ്ട് കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ എത്താം. വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വികസന സാധ്യതയുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഭാവികേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം ഈ വര്‍ഷം മേയ് മാസം പ്രവര്‍ത്തനം ആരംഭിക്കും. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയില്‍ സ്‌പെഷല്‍ ഡെവലെപ്‌മെന്റ് സോണുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

 

Advertisment