New Update
/sathyam/media/media_files/2026/01/26/budget-2026-2026-01-26-21-01-47.jpg)
ഡൽഹി: 2026-ലെ കേന്ദ്ര ബജറ്റിന് കാതോർത്ത് രാജ്യം. സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുന്ന ആദായനികുതി ഇളവുകൾ തന്നെയാണ് ഇത്തവണയും പ്രധാന ചർച്ചാവിഷയം.
Advertisment
ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിക്കൊണ്ട് മധ്യവർഗത്തിന് കൂടുതൽ ആശ്വാസം നൽകാൻ ധനമന്ത്രി തയ്യാറാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
നഗരങ്ങളിലെ ജീവിതച്ചെലവ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പിഎം കിസാൻ നിധി വർദ്ധിപ്പിക്കുന്നതിനോടൊപ്പം വളം സബ്‌സിഡിയിൽ വ്യക്തമായ പ്രഖ്യാപനങ്ങളും കർഷകർ പ്രതീക്ഷിക്കുന്നു.
തൊഴിലില്ലായ്മ പരിഹരിക്കാൻ സ്റ്റാർട്ടപ്പ് മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും (MSME) ഉത്തേജനം നൽകുന്ന പദ്ധതികൾ ഇത്തവണത്തെ ബജറ്റിന്റെ ഹൈലൈറ്റ് ആകാനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us