ഉന്നത വിദ്യാഭ്യാസത്തിന് 854 കോടി; പത്രപ്രവർത്തക പെൻഷൻ 13,000 രൂപയാക്കി; സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം

സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിനായി 150 കോടി രൂപ അനുവദിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് ഇത് വലിയ ആശ്വാസമാകും.

New Update
money

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കി സംസ്ഥാന ബജറ്റ്.

Advertisment

ഉന്നത വിദ്യാഭ്യാസ രംഗത്തിന് വന്‍ തുക അനുവദിച്ചതിനൊപ്പം പത്രപ്രവര്‍ത്തകര്‍ക്കും ലൈബ്രേറിയന്മാര്‍ക്കും ശമ്പളത്തിലും പെന്‍ഷനിലും വര്‍ദ്ധനവ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കയ്യടി നേടി.


വിദ്യാഭ്യാസ മേഖലയിലെ കുതിപ്പ്

ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഗവേഷണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി 854.41 കോടി രൂപ വകയിരുത്തി.


സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിനായി 150 കോടി രൂപ അനുവദിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് ഇത് വലിയ ആശ്വാസമാകും.


സംസ്ഥാനത്തെ ലൈബ്രേറിയന്മാരുടെ ശമ്പളത്തില്‍ (ഓണറേറിയം) 1000 രൂപയുടെ വര്‍ദ്ധനവ് പ്രഖ്യാപിച്ചു.

പത്രപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങ്

മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പത്രപ്രവര്‍ത്തക പെന്‍ഷനില്‍ 1500 രൂപയുടെ വര്‍ദ്ധനവ് വരുത്തി. ഇതോടെ പ്രതിമാസ പെന്‍ഷന്‍ 13,000 രൂപയായി ഉയര്‍ന്നു. മാധ്യമ മേഖലയിലെ തൊഴിലാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.

Advertisment