/sathyam/media/media_files/2026/02/01/untitled-2026-02-01-12-31-08.jpg)
ഡല്‍ഹി: പ്രവാസി ഭാരതീയര്‍ക്കും വിദേശത്തുള്ള വ്യക്തികള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് ലഘൂകരിക്കുന്ന പുതിയ പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
2026-ലെ കേന്ദ്ര ബജറ്റിലാണ് പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് സ്‌കീം വഴി ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും പ്രവാസികള്‍ക്ക് അനുമതി നല്‍കിയത്.
വിദേശത്തുള്ള വ്യക്തികള്‍ക്ക് ഒരു കമ്പനിയില്‍ നടത്താവുന്ന നിക്ഷേപ പരിധി 5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്തി. ഒരു കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ആകെ ഓഹരി പങ്കാളിത്ത പരിധി 10 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി വര്‍ദ്ധിപ്പിച്ചു.
ആര്‍.ബി.ഐ അംഗീകരിച്ച പ്രത്യേക ബാങ്ക് അക്കൗണ്ടുകള്‍ വഴി പ്രവാസികള്‍ക്ക് ഇനി എളുപ്പത്തില്‍ ഓഹരി വിപണിയുടെ ഭാഗമാകാം. ഇതിലൂടെ ലഭിക്കുന്ന ലാഭം നിബന്ധനകള്‍ക്ക് വിധേയമായി വിദേശത്തേക്ക് കൊണ്ടുപോകാനും സാധിക്കും.
കഴിഞ്ഞ കുറച്ചു കാലമായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്ന സാഹചര്യം നിലനിന്നിരുന്നു. 2025-ല്‍ മാത്രം 19 ബില്യണ്‍ രൂപയുടെ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്.
ഈ സാഹചര്യത്തില്‍ പ്രവാസികളെയും വിദേശ വ്യക്തികളെയും ആകര്‍ഷിക്കുന്നതിലൂടെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സ്ഥിരതയുള്ള നിക്ഷേപം എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്ട് നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും ധനമന്ത്രി അറിയിച്ചു. ഇത് പ്രവാസികള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us