/sathyam/media/media_files/2026/02/01/untitled-2026-02-01-11-51-03.jpg)
ഡല്‍ഹി: ഒരു മണിക്കൂര്‍ 26 മിനിറ്റ് നീണ്ട പ്രസംഗത്തിനൊടുവില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2026-27 വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പല പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചില്ലെങ്കിലും ചില മേഖലകളില്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളുണ്ട്.
കേരളത്തിന് ലഭിച്ച പ്രധാന പദ്ധതികള്‍
അപൂര്‍വ്വ ധാതു ഇടനാഴി: രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ധാതുമണല്‍ ഇടനാഴി പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയത് സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് ഗുണകരമാകും.
നാളികേര പ്രോത്സാഹനം: തെങ്ങ് കൃഷി നവീകരിക്കുന്നതിനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകും.
കടലാമ സംരക്ഷണ കേന്ദ്രം: പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ ഭാഗമായി കടലാമകളുടെ പരിചരണത്തിന് കേരളത്തില്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കും.
ആയുര്‍വേദത്തിന് മുന്‍ഗണന: ആയുര്‍വേദ ചികിത്സാ പ്രോത്സാഹനത്തിനും ഗവേഷണങ്ങള്‍ക്കുമായി പ്രഖ്യാപിച്ച പദ്ധതികള്‍ കേരളത്തിലെ ആയുര്‍വേദ മേഖലയ്ക്ക് ആഗോള ശ്രദ്ധ നേടിക്കൊടുക്കും.
നിരാശപ്പെടുത്തിയ വശങ്ങള്‍
എയിംസ്: വര്‍ഷങ്ങളായി കേരളം ഉന്നയിക്കുന്ന എയിംസ് എന്ന ആവശ്യത്തിന് ഇത്തവണയും പച്ചക്കൊടി ലഭിച്ചില്ല.
അതിവേഗ റെയില്‍: രാജ്യത്ത് 7 അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നില്‍ പോലും കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് യാത്രാ വികസനത്തില്‍ വലിയ തിരിച്ചടിയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us