സർവീസ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവം; പ്രത്യാഘാതങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ പ്രഖ്യാപിച്ച് ധനമന്ത്രി

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മൂലധന ചെലവ് 9 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതോടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി 12.2 ലക്ഷം കോടി രൂപ അനുവദിച്ചു.

New Update
Untitled

ഡല്‍ഹി: ഇന്ത്യയുടെ സേവന മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ചെലുത്തുന്ന സ്വാധീനം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 2026-ലെ കേന്ദ്ര ബജറ്റിലാണ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്ന ഈ സുപ്രധാന നീക്കം മന്ത്രി അറിയിച്ചത്.

Advertisment

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവന മേഖലയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പഠിക്കുകയും ഈ രംഗത്തെ വളര്‍ച്ചാ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള മുന്‍ഗണനാ മേഖലകള്‍ നിശ്ചയിക്കുകയും ചെയ്യും. എഐ ഒരു ആഡംബര സാങ്കേതിക വിദ്യയല്ല, മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക തന്ത്രമാണെന്നാണ് സാമ്പത്തിക സര്‍വേയും വ്യക്തമാക്കുന്നത്.


അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മൂലധന ചെലവ് 9 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതോടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി 12.2 ലക്ഷം കോടി രൂപ അനുവദിച്ചു.

വാചകക്കസര്‍ത്തിന് പകരം പ്രായോഗിക പരിഷ്‌കാരങ്ങളുടെ പാതയാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തതെന്നും 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്. ഇതോടെ 10 ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡിന് തൊട്ടടുത്തെത്താന്‍ അവര്‍ക്ക് സാധിച്ചു.


ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വ്യവസായ മേഖലയില്‍ എഐ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തെ സാങ്കേതിക മേഖലയിലെ പ്രമുഖ കമ്പനികള്‍ സ്വാഗതം ചെയ്തു. വിവിധ മേഖലകളില്‍ എഐ നടപ്പിലാക്കുന്നതിലൂടെ തൊഴില്‍ രംഗത്തും ഉല്‍പ്പാദനക്ഷമതയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment