എസ്.ഐ.ആർ ആശങ്ക മാറ്റാൻ 'നേറ്റിവിറ്റി കാർഡ്'; കേരളം പുതിയ നിയമനിർമ്മാണത്തിലേക്ക്; മതസൗഹൃദത്തിന് 10 കോടി, ഐടി നയം മാറുന്നു; കൊച്ചിയിൽ കൾച്ചറൽ ഇൻകുബേറ്റർ; പുത്തൻ ആശയങ്ങളുമായി ബാലഗോപാൽ

മതസാമുദായിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തി.

New Update
Untitled

തിരുവനന്തപുരം: എസ്.ഐ.ആര്‍ സംബന്ധിച്ച് മതന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ 'നേറ്റിവിറ്റി കാര്‍ഡ്' പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്.

Advertisment

ഇതിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അതോടൊപ്പം കേരളത്തെ ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനായി കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് വന്‍തുക വകയിരുത്തി.


അഭയാര്‍ത്ഥി ആശങ്കകള്‍ക്ക് പരിഹാരം

എസ്.ഐ.ആര്‍ മൂലം ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന അരക്ഷിതാവസ്ഥ ഇല്ലാതാക്കുകയാണ് നേറ്റിവിറ്റി കാര്‍ഡ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ നിയമം കൊണ്ടുവരും.

മതസാമുദായിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തി.

ഐടി-ഡിജിറ്റല്‍ വിപ്ലവം


കേരളത്തിന്റെ ഭാവി ഐടിയിലാണെന്ന് ഉറപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സംസ്ഥാനത്തിന്റെ മാറുന്ന ഐടി ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ ഐടി നയം ഉടന്‍ പുറത്തിറക്കും.


എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ഉറപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിക്കായി 112.44 കോടി രൂപ അനുവദിച്ചു. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി രൂപ വകയിരുത്തി.

ഡിജിറ്റല്‍ സര്‍വകലാശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 27.8 കോടി രൂപ നീക്കിവെച്ചു.

കൊച്ചിയില്‍ സാംസ്‌കാരിക മേഖലയിലെ പുത്തന്‍ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കള്‍ച്ചറല്‍ ഇന്‍കുബേറ്റര്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

Advertisment