ബുര്‍ജ് ഖലീഫയില്‍ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോത്തിന്റെ ഭാഗമായി പതാക പ്രദര്‍ശിപ്പിച്ചത് തലകീഴായി  ;  ഇന്ത്യന്‍ പതാക ശരിയായി  സജ്ജീകരികരിച്ചു ; ബുര്‍ജ് ഖലീഫയ്‌ക്കെതിരെ ‘തലതിരിഞ്ഞ ‘പരാതിയുമായി പാകിസ്ഥാനികള്‍ രംഗത്ത്‌

ഗള്‍ഫ് ഡസ്ക്
Monday, August 19, 2019

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാൽ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോത്തിന്റെ ഭാഗമായി പതാക പ്രദര്‍ശിപ്പിച്ചത് തലകീഴായി ആണ്. കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടക്കുന്നത്. ഇന്ത്യന്‍ പതാക ശരിയായി തന്നെ സജ്ജീകരികരിച്ചതോടെ തങ്ങളുടെ പതാക തലതിരിഞ്ഞു പോയെന്നുള്ള പരാതിയുമായി പാകിസ്ഥാനികള്‍ രംഗത്തെത്തി.

തങ്ങളുടെ പതാകയിലെ ചന്ദ്രക്കല മുകളിലേക്കായിരുന്നു തിരിഞ്ഞിരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായിലെ പാകിസ്ഥാന്‍ അസോസിയേഷന്‍ ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കളായ ഇമാര്‍ ഗ്രൂപ്പിന് പരാതി നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 8.42നാണ് പാകിസ്ഥാന്‍ പതാക ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചത്. തുടര്‍ന്ന് 8.44ന് ഇന്ത്യന്‍ പതാകയും പ്രദര്‍ശിപ്പിച്ചു. ഓണ്‍ലൈനിലുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഇത് കാണാനുണ്ടായിരുന്നത്.

അതെ സമയം 2017ല്‍ പാകിസ്ഥാന്‍ പതാക ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വെള്ളനിറം താഴെയും ചന്ദ്രക്കല മുകളിലേക്ക് തിരിഞ്ഞിരിക്കുന്ന തരത്തിലുമായിരുന്നു.

×