/sathyam/media/post_attachments/AJoWhlANd2vmsGYyLwkD.jpg)
ദുബായ്: പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. പുതുവത്സരാഘോഷം വേറിട്ടതാക്കാന്‍ അവസരമൊരുക്കുകയാണ് ബുര്‍ജ് ഖലീഫ. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുള്ള പുതുവത്സരാശംസ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാനാണ് അവസരം ലഭിക്കുക.
പുതുവര്‍ഷത്തലേന്നായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക. 35 അക്ഷരങ്ങള്‍ വരെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ. #BurjWishes2021 #EMAARNYE2021 എന്നീ ഹാഷ് ടാഗുകളോടെ സന്ദേശങ്ങള്‍ കമന്റ് ചെയ്യുക മാത്രമാണ് ഇതിനായി വേണ്ടത്.
Share with us your wishes to your loved ones for New Year’s 2021 and get the chance to be featured on #BurjKhalifa! Write your wishes in the comments (limit 35 characters) using #BurjWishes2021. #EMAARNYE2021pic.twitter.com/uXf8XTwB26
— Burj Khalifa (@BurjKhalifa) December 8, 2020
ജനങ്ങള്‍ക്ക് ഇത്തവണയും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പുതുവത്സര സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ചൊവ്വാഴ്‍ചയാണ് അധികൃതര്‍ അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us