കൊവിഡ് നിയന്ത്രണ സമയത്ത് വർദ്ധിപ്പിച്ച ബസ്സ് ചാർജ് വർദ്ധനവ് കുറയ്ക്കണം

സത്യം ഡെസ്ക്
Thursday, December 31, 2020

ബസ്സിനകത്ത് യാത്രക്കാർ തമ്മിൽ അകലം പാലിച്ച് യാത്ര നടത്തണമെന്ന കർശന നിർദ്ദേശമുള്ള സമയത്ത് പഴയ നിരക്കിൽ പകുതിയാത്രക്കാരുമായി ബസ്സോടിക്കുന്നത് മൂലം ബസ്സുടമകൾക്ക് നഷ്ടം വരാതിരിക്കാൻ വേണ്ടിയാണ് നിർബന്ധിത സാഹചര്യത്തിൽ ബസ്സ്ചാർജിൽ വർദ്ധനവ് വരുത്തിയത്. ഇപ്പോൾ ബസ്സുകളിൽ സാമൂഹിക അകലം നിർബന്ധമല്ലാത്തിനാൽ ആളുകളെ കുത്തിനിറച്ചാണ് ബസോട്ടം.

പൊതുജനങ്ങളുടെ യാത്രകൾ സാധാരണ നിലയിലായതിനാൽ യാത്രക്കാർ കുറവ് വരുന്ന സാഹചര്യം കേരളത്തിലില്ല. അതുകൊണ്ട് വർദ്ധിപ്പിച്ച ബസ്സ് ചാർജ് എത്രയും പെട്ടെന്ന് പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാവണം.

കൊവിഡ് കാലത്ത് വരുത്തിയ വർദ്ധനവ് പിൻവലിക്കുന്നതിനെ സ്വകാര്യ ബസ്സുടമകൾ എതിർക്കാനിടയില്ല. എക്കാലവും നഷ്ടകണക്ക് മാത്രം നൽകുന്ന കെ.എസ്.ആർ.ടി.സി.യെ കടമില്ലാതെ നോക്കാനാണ് ചാർജിളവിന്റെ കാര്യത്തിൽ സർക്കാർ മുടന്തൻ ന്യായവുമായി വരുന്നത്.

ഇന്ധന വില കൂടിവരുന്ന സാഹചര്യത്തിൽ കൊവിഡ് ബസ്സ് നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ തുല്ല്യത വരുത്താൻ ഓട്ടോ ടാക്സി നിരക്കുകളും വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാവണം അല്ലാത്ത പക്ഷം നിയസഭാ തിരഞെടുപ്പിൽ പൊതുജനങ്ങളുടെ ചൂണ്ടു വിരൽ സർക്കാരിനെതിരെ ചൂണ്ടി വോട്ടർമാർ മറുപടി പറയും.

-ഇബ്രാഹീം കൊടിയമ്മ

×