/sathyam/media/post_attachments/GapJ8vOIepUIWq4Qf1xu.jpg)
തിരുവനന്തപുരം: വക്കത്ത് ഒട്ടോയിൽ എത്തിയ സംഘം സ്വകാര്യ ബസ് ഉടമയെയും ബസ്സിലെ ജീവനക്കാരെയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ചു ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. സിഐറ്റിയു തിരുവന്തപുരം ജില്ലാ കമ്മറ്റിയും ബസ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 10 മണിക്ക് ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും.
വക്കം റൂട്ടിൽ സർവീസ് നടത്തുന്ന സുധീർ ബസ് ഉടമ സുധീറിനെയും ബസ്സിലെ ജീവനക്കാരെയും ഓട്ടോയിൽ എത്തിയ സംഘം വെട്ടിപരിക്കെൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് പണിമുടക്ക്. രാത്രി 9 മണിയോടെ വക്കം ചന്ത റോഡിൽ പെട്രോൾ പമ്പിനു മുന്നിലാണ് സംഭവം. ഓട്ടോയിൽ എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ബസ് ഒതുക്കിയിടാൻ എത്തിയപ്പോൾ ഓട്ടോയിൽ എത്തിയ സംഘം ബസ് ജീവനക്കാരെ ആക്രമിക്കുകയും തടയാൻ ചെന്ന സുധീറിനെയാണ് സംഘം വെട്ടിയത്. പരിക്കേറ്റ സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചെന്ന് പോലീസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us