- അനില്‍ മാത്തൂര്‍
ചീഫ് ഓപറേറ്റിങ് ഓഫിസര്‍
ഗോദ്‌റെജ് ഇന്റീരിയോ
ഒരാഴ്ചത്തെ തിരക്കു പിടിച്ച ജോലികള്‍ക്കു ശേഷം പുറത്തു പോയി 'ഭക്ഷണം
കഴിക്കുന്നതും സമയം ചെലവഴിക്കുന്നതുമെല്ലാം ജോലി ചെയ്യുന്ന 'ഭാര്യാ
'ഭര്‍ത്താക്കന്‍മാരുടെ രീതിയാണല്ലോ.
തിരക്കു പിടിച്ച ജോലിയുമായി
മുന്നേറുന്ന അമാന്റേയും റിയയുടേയും രീതിയും അതു തന്നെ. വെള്ളിയാഴ്ച
വൈകുന്നേരങ്ങളിലെ അവരുടെ സായാഹ്നങ്ങളും അങ്ങനെ തന്നെ ആകേണ്ടതാണ്.
ലോകത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി നിന്ന് അവരുടേതായ ഒരു ലോകത്തു
സമയം ചെലവഴിക്കാന്‍ അവര്‍ കുറഞ്ഞത് മൊബൈല്‍ ഫോണുകള്‍ ഓഫു ചെയ്തു
വെക്കാനെങ്കിലും തയ്യാറാകണമായിരുന്നു.
പക്ഷേ, സംഭവിച്ചതു വ്യത്യസ്തമാണ്.
റിയ തന്റെ ഇന്‍സ്റ്റാഗ്രാം അപ്‌ഡേറ്റു ചെയ്യുന്ന തിരക്കിലായിരുന്നു. അമാനാകട്ടെ
തന്റെ ഓഫിസ് ഇമെയിലുകള്‍ നോക്കുന്ന തിരക്കിലായിരുന്നു. യഥാര്‍ത്ഥത്തില്‍
ഇരുവരും തന്റെ പങ്കാളിയുടെ സമീപത്തുണ്ടായിരുന്നു എങ്കിലും അവരവരുടെ
ഔദ്യോഗിക ജീവിതത്തില്‍ തന്നെ മുഴുകിയിരിക്കുകയായിരുന്നു.
ഇത് ഈ ദമ്പതികളുടെ മാത്രം കാര്യമല്ല. മിക്കവാറും എല്ലാ 'ഭക്ഷണ
ശാലകളിലും തിളങ്ങി നില്‍ക്കുന്നതു മൊബൈലുകളാണ് ചിത്രങ്ങളെടുക്കുകയും
അവ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെക്കുകയും മെസേജുകള്‍ക്കു മറുപടി നല്‍കുകയും
ഇമെയിലുകള്‍ വായിക്കുകയുമെല്ലാം ചെയ്യുന്നത് ഇവിടെ വെച്ചാണ്.
അതായത്
വിര്‍ച്വല്‍ ആശയ വിനിമയങ്ങള്‍ യഥാര്‍ത്ഥ ആശയ വിനിമയങ്ങളുമായി മല്‍സരിക്കുന്നു.
വിശാലമായ ഈ ലോകത്തെ സ്മാര്‍ട്ട് ഫോണിലെ ഒരു സ്പര്‍ശനത്തിന്റെ മാത്രം
ദൂരത്തിലാക്കാന്‍ സാധിച്ചിരിക്കുന്നു.
ലോകത്തിന്റെ വിവിധ മേഖലകളില്‍ ജീവിക്കുന്ന രണ്ടു
പേര്‍ ഒരിക്കലും ഇത്ര മെച്ചപ്പെട്ട രീതിയില്‍ ബന്ധപ്പെട്ടിരുന്നില്ല. അതേ സമയം തന്നെ
ഒരേ മുറിയിലുള്ള രണ്ടു പേര്‍ ഇത്ര അകലത്തിലും ഒരിക്കലും ഇരുന്നിട്ടില്ല.
വിവാഹ സല്‍ക്കാര വേളകളിലോ മറ്റു ചടങ്ങളുകളിലോ പൊതു
പരിപാടികളിലോ എല്ലാം ഇത് ഒട്ടും അസാധാരണമല്ല. അവര്‍ 'ഭൗതീകമായി
സന്നിഹിതരായിരിക്കുമ്പോഴും അവരുടെ മനസ് വേറെ എങ്ങോ ആണ്.
സ്മാര്‍ട്ട്
ഫോണുകളും ഇന്റര്‍നെറ്റുമെല്ലാം നമ്മുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍
വരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്തപ്പോഴും ബന്ധങ്ങളില്‍ അതു വലിയ
പ്രശ്‌നങ്ങളാണു സൃഷ്ടിക്കുന്നത്. 'ഭാര്യാ 'ഭര്‍ത്താക്കന്‍മാര്‍ക്കിടയിലും
സുഹൃത്തുക്കള്‍ക്കിടയിലും കുടംബാംഗങ്ങള്‍ക്കിടയിലുമെല്ലാം അതു
ദൃശ്യമാണ്.
ഗോദ്‌റെജ് ഇന്റീരിയോ നടത്തിയ മെയ്ക്ക് സ്‌പെയ്‌സ് ഫോര്‍ ലൈഫ്
എന്ന സര്‍വ്വേയും ഇതു തന്നെയാണു ചൂണ്ടിക്കാട്ടുന്നത്. സ്മാര്‍ട്ട് ഫോണുകളും
മറ്റു സാങ്കേതികവിദ്യാ ഉപകരണങ്ങളും അമിതമായി ഉപയോഗിക്കുന്നതു മൂലം
തങ്ങളുടെ പങ്കാളികള്‍ ഗുണമേന്‍മയുള്ള കുറച്ചു സമയം മാത്രമേ തങ്ങള്‍ക്കായി
ചെലവഴിക്കുന്നുള്ളു എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത യുവ തലമുറയില്‍ 75
ശതമാനവും അഭിപ്രായപ്പെട്ടത്.
സ്മാര്‍ട്ട് ഉപകരണങ്ങളുമായുള്ള അടുപ്പം
കുടുംബ ബന്ധത്തെ ബാധിക്കുന്നു എന്നും ഇതു ചൂണ്ടിക്കാട്ടുന്നു.
ജോലിയും വ്യക്തി ജീവിതവും തമ്മിലുള്ള സന്തുലിതമായ അനുപാതം
നിലനിര്‍ത്തുന്നതിനു മാത്രമല്ല ഇതു പ്രശ്‌നമാകുന്നത്.
ജോലിയും വ്യക്തി
ജീവിതവും തമ്മിലുള്ള സന്തുലനം വളരെ മോശമായ രീതിയിലാണെന്നാണ് 56.7
ശതമാനം ഇന്ത്യക്കാരും വിലയിരുത്തുന്നതെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.
ഇക്കാര്യത്തില്‍ ഏറ്റവും മോശമായ നിലയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നും
സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ളവയാല്‍ ബന്ധപ്പെട്ടിരിക്കുന്ന
ഇക്കാലത്ത് ജോലി ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമാണ്.
ഇതേ സമയം
ഒരിക്കലും നിങ്ങള്‍ ഓഫിസുമായി ബന്ധപ്പെട്ടല്ലാതെ ഇരിക്കുന്നില്ല എന്നതും
വസ്തുതയാണ്. സ്മാര്‍ട്ട് ഫോണുകളുമായുള്ള യുവ തലമുറയുടെ
വിധേയത്വം തികച്ചം അനാരോഗ്യകരമായ മേഖലകളിലേക്കാണു കൊണ്ടു പോകുന്നത്.
ഒരുകാലത്ത് നമ്മുടെ കുടുംബാംഗങ്ങള്‍ അത്താഴമേശയില്‍
ഒരുമിച്ചിരുന്ന് സംസാരിച്ചിരുന്നു. ലിവിങ് റൂമിലെ സോഫയിലിരുന്നു
കളിച്ചിരുന്നു. ഇന്നും ദമ്പതികള്‍ ഒരുമിച്ചിരിക്കുന്നത് അസാധാരണമല്ല. പക്ഷേ,
അപ്പോഴും അവര്‍ ഫോണിലോ ടാബിലോ ആയിരിക്കും മുഴുകുക എന്നു മാത്രം.
അവര്‍ 'ഭൗതീകമായി അടുത്തുണ്ടാകും, പക്ഷേ ഇടപഴകുന്നത്
പരസ്പരമായിരിക്കില്ല, അവരവരുടെ സ്‌ക്രീനുകളുമായാവും എന്നു മാത്രം.
നമ്മുടെ ജീവിതത്തില്‍ ക്രിയാത്കമകമായ മാറ്റങ്ങളുമായാണ്
സാങ്കേതികവിദ്യ കടന്നു വന്നത്.
പക്ഷേ, അതിനു നാം വലിയ വില കൊടുക്കേണ്ടിയും വന്നു.
ഇക്കാര്യങ്ങളിലെല്ലാം ഓരോ വ്യക്തിയും തങ്ങളുടേതായ തെരഞ്ഞെടുപ്പു
നടത്തുകയാണു വേണ്ടത്.
സാങ്കേതികവിദ്യയെ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം
കടന്നു കയറാന്‍ അനുവദിക്കാം? ഇവയില്‍ നിന്നെല്ലാം പൂര്‍ണമായി മാറി നില്‍ക്കുക
അസാധ്യമാണ്. വിര്‍ച്വല്‍ ലോകത്തിനു വന്‍ പ്രാധാന്യമുള്ളൊരു
സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.
അതേ സമയം തന്നെ ആവശ്യമുളള
അവസരങ്ങളില്‍ നിങ്ങളുടെ ഫോണും ടാബും ലാപ്‌ടോപ്പുമെല്ലാം മാറ്റി
വെക്കുന്നതിന് അതിന്റേതായ പ്രാധാന്യമുണ്ട്.
നേരത്തെ പറഞ്ഞ അമാന്റേയും
റിയയുടേയും കാര്യത്തില്‍ ഡൈന്‍ ഔട്ടിന്റെ വേളയില്‍ ഫോണുകള്‍ മാറ്റി വെച്ചിരുന്നു
എങ്കില്‍ എത്ര മഹത്തായേനെ അവരുടെ ജീവിതം. ഇവിടെ സാധ്യമാകാത്ത വലിയ
കാര്യങ്ങളൊന്നുമല്ല നമ്മുടെ പക്കല്‍ നിന്നു വേണ്ടത്. സാധ്യമാകുന്ന ചില ചെറിയ നീക്കു
പോക്കുകള്‍ മാത്രം. അതാണ് വേണ്ടത്.